മുസ്‌ലിം ജനസംഖ‍്യ മൂന്നിരട്ടിയാകാൻ സാധ‍്യത; എല്ലാ ഹിന്ദുക്കളും വീടുകളിൽ ലൈസൻസുള്ള തോക്ക് സൂക്ഷിക്കണമെന്ന് ബിജെപി എംഎൽഎ

തെലങ്കാനയിലെ ബിജെപി എംഎൽഎയായ ടി. രാജ സിങ്ങാണ് ഇത്തരത്തിലൊരു പരാമർശം നടത്തിയത്
Muslim population likely to triple; all Hindus should keep licensed guns at home, says BJP MLA

ടി. രാജ സിങ്

Updated on: 

ലഖ്നൗ: ഹം ദോ ഹമാരെ ദോ എന്ന ജനസംഖ‍്യാ നിയന്ത്രണ നിയമം പാസാക്കാത്ത പക്ഷം ഇന്ത‍്യയിലെ എല്ലാ ഹിന്ദു കുടുംബങ്ങളിലും ലൈസൻസുള്ള തോക്ക് കൈവശം വയ്ക്കേണ്ടത് അനിവാര‍്യമാണെന്ന് തെലങ്കാനയിലെ ബിജെപി എംഎൽഎ ടി. രാജ സിങ്. കൈയിൽ തോക്കുമേന്തി ഒരു കൂട്ടം ആളുകൾക്കൊപ്പം എംഎൽഎ സംസാരിക്കുന്ന വിഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ഹിന്ദുക്കൾ തോക്കുകൾ കൈവശം വച്ചില്ലെങ്കിൽ‌ സ്വത്തുക്കളോ സഹോദരിമാരോ പെൺമക്കളോ സുരക്ഷിതരായിരിക്കില്ലെന്നാണ് എംഎൽഎ പറയുന്നത്. അടുത്ത 15- 20 വർഷത്തിനുള്ളിൽ ഇന്ത‍്യയിലെ മുസ്‌ലിം ജനസംഖ‍്യ മൂന്നിരട്ടിയാകുമെന്ന് ടി. രാജ സിങ് ഒരു പത്രവാർത്ത ചൂണ്ടിക്കാട്ടികൊണ്ട് പറഞ്ഞു.

ഇത്തരം ജനസംഖ‍്യാ വ‍്യതിയാനങ്ങൾ ഹിന്ദുക്കളെ കൊലപാതകങ്ങൾ, മതപരിവർത്തനം, ലൈംഗികാതിക്രമങ്ങൾ എന്നിവയ്ക്ക് ഇരയാകുന്ന സാഹചര‍്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ‍്യമെമ്പാടുമുള്ള ഹിന്ദുക്കളുടെ പിന്തുണയോടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ഓരോ ഹിന്ദു വീടുകളിലും ലൈസൻസുള്ള തോക്ക് ഉള്ളതു പോലെ ഇന്ത‍്യയിലെ എല്ലാ ഹിന്ദു കുടുംബങ്ങളും ഇത്തരം പാത പിന്തുടരണമെന്നും ബിജെപി എംഎൽഎ ആവശ‍്യപ്പെട്ടു.

എംഎൽഎയുടെ പരാമർശത്തിനെതിരേ സോഷ‍്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ എന്തുകൊണ്ട് എംഎൽഎയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. എന്നാൽ സത‍്യം പറഞ്ഞതിന് നിയമനടപടി സ്വീകരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചുകൊണ്ട് മറ്റുചിലരും രംഗത്തെത്തിയിട്ടുണ്ട്.