12 വർഷമായി പ്രണയത്തിൽ എന്ന് പോസ്റ്റ്; ഫെയ്സ്ബുക്ക് ഹാക്ക് ചെയ്തെന്ന് തേജ് പ്രതാപ്

തന്‍റെ ചിത്രങ്ങൾ തെറ്റായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതായും തേജ് പ്രതാപ് ആരോപിച്ചു.
My Facebook page was hacked: Tej Pratap after viral post claims he was 'in relationship'

12 വർഷമായി പ്രണയത്തിൽ എന്ന് പോസ്റ്റ്; ഫെയ്സ്ബുക്ക് ഹാക്ക് ചെയ്തെന്ന് തേജ് പ്രതാപ്

Updated on

പറ്റ്ന: ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് തന്നെയും കുടുംബത്തെയും അപമാനിക്കാൻ ശ്രമമെന്ന് ബിഹാർ മുൻ മന്ത്രിയും ആർജെഡി പ്രസിഡന്‍റ് ലാലു പ്രസാദ് യാദവിന്‍റെ മകനുമായ തേജ് പ്രതാപ് യാദവ്. ഒരു പെൺകുട്ടിയുടെ ചിത്രത്തിനൊപ്പം പ്രണയത്തിലാണെന്ന പോസ്റ്റ് അടുത്തിടെ തേജ് പ്രതാപിന്‍റെ ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ചിത്രം വൻ വിവാദം സൃഷ്ടിച്ചതിനു പിന്നാലെയാണ് ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതായി തേജ് പ്രതാപ് എക്സിലൂടെ വെളിപ്പെടുത്തിയത്. പോസ്റ്റ് പിന്നീട് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിരുന്നു. തന്‍റെ ചിത്രങ്ങൾ തെറ്റായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതായും തേജ് പ്രതാപ് ആരോപിച്ചു.

അനുഷ്ക യാദവ് എന്ന പെൺകുട്ടിയുമായി 12 വർഷമായി പ്രണയത്തിലാണെന്നായിരുന്നു ഫെയ്സ്ബുക്കിലെ പോസ്റ്റ്. 37കാരനായ തേജ് പ്രതാപ് 2018ലാണ് വിവാഹിതനായത്. ബിഹാർ മുൻ മുഖ്യമന്ത്രി ദരോഗ റായുടെ മകൾ ഐശ്വര്യ റായ് ആയിരുന്നു വധു. പക്ഷേ അധിക കാലം കഴിയും മുൻപേ ഇരുവരും പിരിഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com