

"ഗംഗയിൽ കുളിച്ചതോടെ ജീവിതം തന്നെ മാറി, സസ്യാഹാരിയായി മാറി"; കാശി സന്ദർശനത്തെക്കുറിച്ച് ഉപരാഷ്‌ട്രപതി
വാരാണസി: ഇരുപത്തഞ്ച് വർഷം മുൻപ് ആദ്യമായി കാശി സന്ദർശിച്ചതിന്‍റെ ഓർമകൾ പങ്കു വച്ച് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ. ഉത്തർപ്രദേശിൽ ശ്രീ കാശി നാട്ടുക്കോട്ടൈ നഗര സത്രം മാനേജിങ് സൊസൈറ്റി നിർമിച്ച പുതിയ സത്രത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 വർഷം മുൻപ് ആദ്യമായി കാശിയിൽ എത്തുമ്പോൾ ഞാൻ മാംസാഹാരിയായിരുന്നു. പക്ഷേ ഗംഗയിൽ കുളിച്ചതിൽ പിന്നെ എന്‍റെ ജീവിതം മാറി, ഞാൻ സസ്യാഹാരിയായി മാറി, അദ്ദേഹം പറഞ്ഞു. ഇന്നത്തെ കാശിയും അന്നത്തെ കാശിയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്നും അതു സാധ്യമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണെന്നും അദ്ദേഹം പറഞ്ഞു.
ധർമത്തിന് വെല്ലുവിളി നേരിടുന്നത് താത്കാലികമായി മാത്രമായിരിക്കും ഒരിക്കലും സ്ഥിരമായിരിക്കില്ല, ഈ കെട്ടിടം തന്നെ അതിനു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.