തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യ സംയുക്ത സൈനിക മേധാവി; എന്‍.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു

ജനറൽ അനിൽ ചൗഹാൻ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം
n s raja subramani took over as joint chiefs of defence staff

എന്‍.എസ്. രാജാ സുബ്രഹ്മണി

Updated on

ന്യൂഡൽഹി: രാജ്യത്തിന്‍റെ പുതിയ സംയുക്ത സൈനിക മേധാവിയായി ജനറല്‍ എന്‍.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു. ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിച്ചശേഷമാണ് അദ്ദേഹം സ്ഥാനമേറ്റത്. സൗത്ത് ബ്ലോക്കിൽ ആചാരപരമായ വരവേൽപ്പും ഗാർഡ് ഓഫ് ഓണറും നൽകി.

ജനറൽ അനിൽ ചൗഹാൻ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. 2024 ജൂലൈ 1 മുതല്‍ 2025 ജൂലൈ 31 വരെ കരസേന ഉപമേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടർന്ന് 2025 സെപ്റ്റംബര്‍ ഒന്നു മുതല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ മിലിട്ടറി അഡ്വൈസറായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് രാജാ സുബ്രഹ്മണിയെ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.

1985 ഡിസംബറില്‍ ഗര്‍വാള്‍ റൈഫിള്‍സിലാണ് സൈനിക സേവനത്തിന് തുടക്കമിട്ടത്. ഇന്ത്യന്‍ സൈന്യത്തില്‍ 37 വര്‍ഷത്തിലേറെ സേവന പരിചയം അദ്ദേഹത്തിനുണ്ട്. തെക്കേ ഇന്ത്യയിൽ നിന്ന് സംയുക്ത സൈനിക മേധാവിസ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ് ജനറല്‍ എന്‍.എസ്. രാജാ സുബ്രഹ്മണി എന്ന പ്രത്യേകത കൂടിയുണ്ട്.

logo
Metro Vaartha
www.metrovaartha.com