വിവസ്ത്രയായി ഓടിയെത്തി, ക്ഷേത്രത്തിലെ വിഗ്രഹവുമായി കുളത്തിൽ ചാടി യുവതി: മൃതദേഹം കണ്ടെത്തി, വിഗ്രഹത്തിനായി തെരച്ചിൽ

സോഫ്റ്റ്‌വെയർ എൻജിനീയറായ തേജസ്വിനി എന്ന യുവതിയാണ് ജീവനൊടുക്കിയത്
naked Woman jumps into pond with idol Hyderabad

തേജസ്വിനി

Updated on

ഹൈദരാബാദ്: വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച യുവതി വിഗ്രഹവുമായി കുളത്തിൽ ചാടി. ഹൈദരാബാദിലാണ് സംഭവമുണ്ടായത്. പിന്നീട് നടത്തിയ തെരച്ചിലിൽ യുവതിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. എന്നാൽ വിഗ്രഹം കണ്ടെത്താനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സോഫ്റ്റ്‌വെയർ എൻജിനീയറായ തേജസ്വിനി എന്ന യുവതിയാണ് ജീവനൊടുക്കിയത്. വസ്ത്രം ഊരിമാറ്റി ക്ഷേത്രത്തിൽ പ്രവേശിച്ച യുവതി ദേവി വിഗ്രഹവുമായി അടുത്തുള്ള കുളത്തിന് അടുത്തേക്ക് പോവുകയായിരുന്നു. തുടർന്ന് ഇവർ കുളത്തിലേക്ക് ചാടി. പിന്നീട് നടത്തിയ തെരച്ചിലിൽ‌ യുവതിയുടെ മൃതദേഹം കണ്ടെത്തി. എന്നാൽ വിഗ്രഹം കണ്ടെത്താനായില്ല. ദുരന്തനിവാരണ സംഘം ബോട്ടുകളിലായി തെരച്ചിലിൽ നടത്തുകയാണ്.

യുവതിയുടെ ദുരൂഹ മരണത്തിനു പിന്നാലെ തേജസ്വിനിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്തു. യുവതിയുടെ ബാങ്ക് ഇടപാടുകളും സമീപദിവസങ്ങളിലെ യാത്രകളും ഉൾപ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്. ദിവസം 3500 ദിവസം വാടകയുള്ള ഫ്ലാറ്ളിലാണ് യുവതി താമസിച്ചിരുന്നത്. ഒരു മാസത്തെ വാടക ഒരു ലക്ഷത്തോളം വരും. ഈ കെട്ടിടത്തിന്‍റെ മുകൾ നിലയിൽ ലോഡ്ജുകളാണ്. ഈ കെട്ടടത്തെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com