'നമ്മ മെട്രൊ' തമിഴ്നാട്ടിലേക്ക് നീട്ടാൻ ആലോചന; പ്രതിഷേധവുമായി കന്നഡ ഗ്രൂപ്പുകൾ

ഹൊസൂർ വരെ ബംഗളൂരു മെട്രൊ നീട്ടുകയാണെങ്കിൽ ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തർസംസ്ഥാന മെട്രൊ സർവീസ് എന്ന വിശേഷണവും സ്വന്തമാകും.
metro service
'നമ്മ മെട്രൊ' തമിഴ്നാട്ടിലേക്ക് നീട്ടാൻ ആലോചന
Updated on

ബംഗളൂരു: ബംഗളൂരു മെട്രൊ സർവീസ് തമിഴ്നാട്ടിലെ ഇൻഡസ്ട്രിയൽ നഗരമായ ഹൊസൂറിലേക്ക് നീട്ടാൻ ആലോചന. എന്നാൽ ഇതിനെതിരേ പ്രതിഷേധം ശക്തമാണ്. ബംഗളൂരുവിൽ നിന്ന് നമ്മ മെട്രൊ തമിഴ്നാടുമായി ബന്ധിപ്പിച്ചാൽ നിരവധി കുടിയേറ്റക്കാർ സംസ്ഥാനത്തേക്കെത്തുമെന്നാണ് കന്നഡ ഗ്രൂപ്പുകൾ ആരോപിക്കുന്നത്. ഹൊസൂർ വരെ ബംഗളൂരു മെട്രൊ നീട്ടുകയാണെങ്കിൽ ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തർസംസ്ഥാന മെട്രൊ സർവീസ് എന്ന വിശേഷണവും സ്വന്തമാകും.

23 കിലോമീറ്ററോളമായിരിക്കും മെട്രൊ സർവീസ് ഉണ്ടായിരിക്കുക. ഇതിൽ 11 കിലോമീറ്റർ തമിഴ്നാട്ടിലും 12 കിലോമീറ്റർ കർണാടകയിലുമായിരിക്കും. 12 സ്റ്റോപ്പുകൾ കൂടി ഉൾപ്പെടുത്തിയാൽ പ്ലാൻ മുന്നോട്ടു വച്ചിരിക്കുന്നത്.

ഇപ്പോൾ തമിഴ്നാട്ടിൽ നിന്ന് നിരവധി പേരാണ് ബംഗളൂരുവിലേക്ക് എത്തുന്നതെന്ന് മെട്രൊ സർവീസ് കൂടി ഏർപ്പെടുത്തിയാൽ കുടിയേറ്റക്കാരുടെ എണ്ണം ഇനിയും കൂടുമെന്നുമാണ് പ്രോ -കന്നഡ് ഗ്രൂപ്പ് കർണാടക രക്ഷണ വേദികേ പ്രസിഡന്‍റ് നാരായണൻ ഗൗഡ പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com