"പാക്കിസ്ഥാനെ മുട്ടു കുത്തിച്ചത് ഐഎൻഎസ് വിക്രാന്ത്"; നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് ‌പ്രധാനമന്ത്രി

ഒരു വശത്ത് സമുദ്രവും മറുവശത്ത് ഭാരതാംബയുടെ ശക്തരായ സൈനികരുമാണ് എനിക്കൊപ്പമുള്ളത്.
Narendra Modi celebrates Diwali with armed forces personnel onboard INS Vikrant

പ്രധാനമന്ത്രി നരേന്ദ്ര മോദി 

Updated on

ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്ത് പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച ഗോവ, കാർവാർ (കർണാടക) തീരത്ത് ഐഎൻഎസ് വിക്രാന്തിൽ നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കുകയായിരുന്നു മോദി.

ഓപ്പറേഷൻ സിന്ദൂറിലൂടെ ദിവസങ്ങൾക്കുള്ളിൽ പാക്കിസ്ഥാനെ മുട്ടു കുത്തിക്കാൻ ഇന്ത്യയുടെ ആദ്യ തദ്ദേശീയ എയർക്രാ്റ്റ് കാരിയർ ആയ ഐഎൻഎസ് വിക്രാന്തിന് കഴിഞ്ഞു. ഇന്ത്യൻ സൈന്യത്തിന്‍റെ കഴിവ് പ്രതിഫലിപ്പിക്കുകയാണ് ഐഎൻഎസ് വിക്രാന്ത് എന്നും മോദി കൂട്ടിച്ചേർത്തു. വളരെ മനോഹരമായൊരു ദിവസമാണിന്ന്, ഈ രംഗം ഓർമയിൽ സൂക്ഷിക്കപ്പെടും.

ഒരു വശത്ത് സമുദ്രവും മറുവശത്ത് ഭാരതാംബയുടെ ശക്തരായ സൈനികരുമാണ് എനിക്കൊപ്പമുള്ളത്. ഒരു വശത്ത് അറ്റമില്ലാത്ത ചക്രവാളവും ആകാശവും, മറുവശത്ത് അറ്റമില്ലാത്തത്ര ശക്തികളുള്ള ഐഎൻഎസ് വിക്രാന്തും. സൈനികർ കൊളുത്തുന്ന ദീപങ്ങൾ ‌പോലെയാണ് സമുദ്രത്തിൽ സൂര്യരശ്മികൾ തട്ടി തിളങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com