കരൂർ ദുരന്തം: എന്തോ ചീഞ്ഞു നാറുന്നുണ്ടെന്ന് ഹേമമാലിനി

വിജയ്‌യുടെ റാലി നടക്കുന്ന സമയത്ത് പവർ കട്ടുണ്ടായി, അതിൽ ദുരൂഹതയുണ്ട്, സ്വാഭാവികമല്ല എന്നാണ് ഹേമമാലിനി ആരോപിക്കുന്നത്.
Narrow venue, power cut during Vijay's rally, 'something fishy': Hema Malini

ഹേമമാലിനി

Updated on

കരൂർ: തമിഴ്നാട്ടിലെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച് ബിജെപി എംപി ഹേമമാലിനി. ദുരന്ത മേഖല സന്ദർശിക്കുന്ന എൻഡിഎയുടെ 8 അംഗ പ്രതിനിധി സംഘത്തെ നയിക്കുന്നത് ഹേമമാലിനിയാണ്. പരിപാടിക്കായി അധികൃതർ ഇടുങ്ങിയ പ്രദേശമാണ് ഒരുക്കിയിരുന്നതെന്നും അത് അനുചിതമായിരുന്നുവെന്നും ഹേമമാലിന് ആരോപിച്ചു.

വിജയ്‌യുടെ റാലി നടക്കുന്ന സമയത്ത് പവർ കട്ടുണ്ടായി, അതിൽ ദുരൂഹതയുണ്ട്, സ്വാഭാവികമല്ല എന്നാണ് ഹേമമാലിനി ആരോപിക്കുന്നത്. ദുരന്തത്തിൽ 41 പേരാണ് മരിച്ചത്. 60 പേർ പരുക്കേറ്റ് ചികിത്സയിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com