

ഡൽഹിയിൽ നടന്ന സിജെപി പ്രതിഷേധം (ഫയൽ ചിത്രം)
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സമരം വീണ്ടും അരങ്ങേറാൻ സാധ്യതയുള്ളതിനാൽ ഡൽഹിയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തി. സെൻട്രൽ ഡൽഹിയിലെ കൊണാട്ട് പ്ലേസ്, ജന്തർ മന്ദർ, റാഫി മാർഗ്, പാർലമെന്‍റ് സ്ട്രീറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ ബഹുതല സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി.
പ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെയും അർധസൈനികരെയും ദ്രുത കർമ സേനയെയും വിന്യസിച്ചു. കൊണാട്ട് പ്ലേസ്, റാഫി മാർഗ്, ജന്തർ മന്ദർ എന്നിവിടങ്ങളിലും സമീപത്തെ റോഡുകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാർലമെന്‍റ്, പ്രധാന സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ സുരക്ഷ വർധിപ്പിച്ചു.
സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് 16 മെട്രൊ സ്റ്റേഷനുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ അടച്ചിട്ടു. ലോക് കല്യാണ്‍ മാര്‍ഗ്, രാജീവ് ചൗക്ക്, പട്ടേല്‍ ചൗക്ക്, രാമകൃഷ്ണ ആശ്രം മാര്‍ഗ്, ബാരക്കാംബ റോഡ്, സുപ്രീം കോര്‍ട്ട്, സേവാ തീര്‍ഥ്, ജന്‍പഥ്, മണ്ഡി ഹൗസ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഐടിഒ, ഡല്‍ഹി ഗേറ്റ്, ഇന്ദ്രപ്രസ്ഥ, ജോര്‍ ബാഗ്, ശിവാജി സ്റ്റേഡിയം, ഖാന്‍ മാര്‍ക്കറ്റ് എന്നീ മെട്രൊ സ്റ്റേഷനുകളാണ് അടച്ചിട്ടത്.