
ന്യൂഡൽഹി: കേരളത്തിൽ വിവിധയിടങ്ങളിൽ ദേശീയ പാത ഇടിഞ്ഞതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിച്ച് ചേർത്ത് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ദേശീയപാത നിർമാണത്തിൽ വീഴ്ചയുണ്ടായ എല്ലാ ഇടങ്ങളിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
പാത നിർമാണത്തിൽ വീഴ്ച വരുത്തിയവർക്കെതിരേ ശക്തമായ നടപടികൾക്കാണ് കേന്ദ്രം ഒരുങ്ങുന്നതെന്നാണ് സൂചന. കരാർ കമ്പനികൾക്കെതിരേയും ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടായേക്കാം.