ഹരിയാന മുഖ്യമന്ത്രിയായി സൈനി 17ന് അധികാരത്തിലേറും

48 സീറ്റുകൾ നേടിയാണ് ഹരിയാനയിൽ ബിജെപി മൂന്നാം വട്ടവും അധികാരം പിടിച്ചത്. 37 സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്.
nayab saini to take oath as Haryana cm on octobet 17th
ഹരിയാന മുഖ്യമന്ത്രിയായി സൈനി 17ന് അധികാരത്തിലേറും
Updated on

ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രിയായി നയeബ് സിങ് സൈനി ഒക്റ്റോബർ 17ന് സത്യപ്രതിജ്ഞ ചെയ്യും. സൈനിക്കൊപ്പം മറ്റു മന്ത്രിമാരും അന്നു തന്നെ അധികാരത്തിലേറുമെന്ന് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. നയാബ് സിങ് സൈനി പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപിയുടെ മുതിർന്ന നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 48 സീറ്റുകൾ നേടിയാണ് ഹരിയാനയിൽ ബിജെപി മൂന്നാം വട്ടവും അധികാരം പിടിച്ചത്. 37 സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്.

ജെജെപി, ആം ആദ്മി പാർട്ടി എന്നിവർക്ക് സീറ്റ് ലഭിച്ചിട്ടില്ല. ഐഎൻഎൽഡി രണ്ടു സീറ്റുകളിൽ വിജയിച്ചു.

കഴിഞ്ഞ സൈനി മന്ത്രിസഭയിലുണ്ടായിരുന്ന പത്തു പേരിൽ എട്ടു പേരും നിയമസഭ‍ാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. മുഖ്യമന്ത്രി അടക്കം 14 മന്ത്രിമാരായിരിക്കും മന്ത്രിസഭയിൽ ഉണ്ടായിരിക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com