'ടുളിപ് പുഷ്പങ്ങൾ' വിരിഞ്ഞു; ഫെസ്റ്റിവലിനൊരുങ്ങി ഡൽഹി

ശാന്തിപഥ്, ചാണക്യപുരി എന്നിവിടങ്ങളിലായാണ് ഫെസ്റ്റിവൽ നടത്തുന്നത്.
 ടുളിപ് പുഷ്പങ്ങൾ
ടുളിപ് പുഷ്പങ്ങൾ
Updated on

ന്യൂഡൽഹി: പന്ത്രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ടുളിപ് ഫെസ്റ്റിവലിനൊരുങ്ങി ഡൽഹി. ന്യൂ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനാണ് ശനിയാഴ്ച മുതൽ ഫെബ്രുവരി 21 വരെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ശാന്തിപഥ്, ചാണക്യപുരി എന്നിവിടങ്ങളിലായാണ് ഫെസ്റ്റിവൽ നടത്തുന്നത്. വിവിധ നിറങ്ങളിലും ഇനങ്ങളിലുമുള്ള ടുളിപ് പുഷ്പങ്ങൾ കാണാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്ന ടുളിപ് വോക്ക് മുതൽ സംഗീത പരിപാടികളിലും ഫോട്ടോഗ്രഫി മത്സരങ്ങളും ഫെസ്റ്റിവലിന്‍റെ ഭാഗമായി സംഘടിപ്പിക്കും.

80,000 ടുളിപ്പുകളാണ് എൻഡിഎംസി ശാന്തിപഥിൽ നട്ടിരിക്കുന്നത്. അവയിൽ പലതും പൂത്തു തുടങ്ങി. അതിനു പുറമേ നെതർലൻഡ്സ് എംബസിയിൽ നിന്ന് എത്തിച്ച 40,000 ടുളിപ്പുകളും സമീപപ്രദേശങ്ങളിലായി നട്ടിട്ടുണ്ട്. ടുളിപ് ഫെസ്റ്റിവലിന് ശേഷം റോസ്, ഫൂഡ് ഫെസ്റ്റിവലുകളും സംഘടിപ്പിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com