'ധർമേന്ദ്ര പ്രധാന് ജന്മദിനാശംസകൾ, ദയവായി രാജി വയ്ക്കൂ'; ജന്തർ മന്ദിറിൽ പ്രതിഷേധവുമായി പാറ്റകൾ

സമരവേദിയിൽ വൈറ്റ് ബോർഡിൽ മന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് ദയവായി രാജി വയ്ക്കൂവെന്ന് ദിപ്കെ എഴുതുകയും പിന്നാലെ അണികൾ ജന്മദിന ഗാനം ആലപിച്ചാണ് പ്രതിഷേധിച്ചത്.
neet exam irregularities cjp protest

അഭിജീത് ദിപ്കെ

Updated on

ന‍്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ‍്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക്. മന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് സിജെപിയുടെ പ്രതിഷേധം.

പിറന്നാൾ സമ്മാനമായി രാജിക്കത്ത് നൽകാമെന്നും ഒന്ന് വിരൽ പതിപ്പിച്ചാൽ മതിയെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. ഡൽഹിയിലെ ജന്തർ മന്ദിറിലാണ് പാറ്റകളുടെ സമരം നടക്കുന്നത്. സമരവേദിയിൽ വൈറ്റ് ബോർഡിൽ മന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് ദയവായി രാജി വയ്ക്കൂവെന്ന് ദിപ്കെ എഴുതുകയും പിന്നാലെ അണികൾ ജന്മദിന ഗാനം ആലപിച്ചാണ് പ്രതിഷേധിച്ചത്.

logo
Metro Vaartha
www.metrovaartha.com