

വിജയ്
ചെന്നൈ: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്റോച്ച് ജനതാ പാർട്ടി രാജ‍്യതലസ്ഥാനത്ത് സമരം തുടരുന്ന സാഹചര‍്യത്തിൽ പ്രതികരണവുമായി തമിഴക വെട്രി കഴകം. നീറ്റ് പൂർണമായും റദ്ദാക്കണമെന്നും മെഡിക്കൽ വിദ‍്യാഭ‍്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും ടിവികെ ആവശ‍്യപ്പെട്ടു.
വിദ‍്യാഭ‍്യാസത്തെ ഭരണഘടനയുടെ കൺകറന്‍റ് ലിസ്റ്റിൽ നിന്നും സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്നും പറഞ്ഞു. ഇക്കാര‍്യത്തിൽ ഭരണപരമായ തടസങ്ങളുണ്ടെങ്കിൽ പരിഹരിക്കണമെന്നും ടിവികെ പറഞ്ഞു. വിഷയത്തിൽ മുഖ‍്യമന്ത്രിയും നടനുമായ വിജയ് നേരത്തെ തന്നെ തന്‍റെ നിലപാട് അറിയിച്ചുവെന്നും ടിവികെ വ‍്യക്തമാക്കി.