നീറ്റ് ചോദ്യപേപ്പർ ചോർച്ച വ്യാപകമെന്നതിന് തെളിവില്ല: സുപ്രീം കോടതി

ഫിസിക്സിലെ 19ാം നമ്പർ ചോദ്യത്തിന് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് ഉത്തരം കണ്ടെത്താൻ ഡൽഹി ഐഐടിയോടു കോടതി നിർഗേശിച്ചു.
Supreme Court
Supreme Courtfile
Updated on

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമെന്നതിനു തെളിവ‌് ഇല്ലെന്ന് സുപ്രീം കോടതി. ചോര്‍ന്ന ചോദ്യപേപ്പര്‍ രാജ്യത്തുടനീളം വ്യാപിച്ചെന്നതിനു തക്കതായ തെളിവില്ല. ചോർച്ച ഹസാരിബാഗിലും പറ്റ്നയിലും മാത്രമാണോ എന്നു ബോധ്യപ്പെടുത്താൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ ബെഞ്ച് ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം, ‌ ഫിസിക്സിലെ 19ാം നമ്പർ ചോദ്യത്തിന് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് ഉത്തരം കണ്ടെത്താൻ ഡൽഹി ഐഐടിയോടു കോടതി നിർഗേശിച്ചു. ഇന്നുച്ചയ്ക്ക് ശരിയുത്തരം കോടതിയെ അറിയിക്കണം. ഈ ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവർക്ക് ഗ്രേസ് മാർക്ക് നൽകിയത് പുനഃപരിശോധിക്കും.

പഴയ എൻസിഇആർടി പുസ്തകത്തിൽ ഉത്തരം തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് എൻടിഎയ്ക്ക് നിവേദനം ലഭിച്ചിരുന്നു. കൃത്യമായ ഉത്തരം കണ്ടെത്തി രണ്ടാമത്തേതിനുള്ള ഗ്രേസ് മാർക്ക് റദ്ദാക്കുന്നത് 4.20 ലക്ഷം വിദ്യാർഥികളെ ബാധിക്കും. നാലു മാർക്ക് നഷ്ടമാകുന്നതിനൊപ്പം നെഗറ്റീവ് മാർക്കും ഇവർക്ക് ലഭിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com