ന്യൂസ്ക്ലിക്ക് എഡിറ്റർ പുരകായസ്തക്കെതിരേ 8,000 പേജിന്‍റെ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്

കേസ് ഏപ്രിൽ 16ന് വീണ്ടും പരിഗണിക്കും.
അമിത് ചക്രവര്‍ത്തി | പ്രബിര്‍ പുരകായസ്ത
അമിത് ചക്രവര്‍ത്തി | പ്രബിര്‍ പുരകായസ്ത

ന്യൂഡൽഹി: യുഎപിഎ ചുമത്തിയ ന്യൂസ്ക്ലിക് സ്ഥാപനും എഡിറ്ററുമായ പ്രഭീർ പുരകായസ്തയ്ക്കെതിരേ 8000 പേജിന്‍റെ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്. ചൈനിസ് പ്രോപ്പഗാണ്ട പ്രചരിപ്പിക്കുന്നതിനായി വിദേശ പണം സ്വീകരിച്ചുവെന്ന ആരോപണത്തെത്തുടർന്നാണ് പുരകായസ്തയ്ക്കെതിരേ ഡൽഹി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ ചെയ്തത്. അഡീഷണൽ സെഷൻസ് ജഡ്ജി ഹർദീപ് കൗറിനാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കേസ് ഏപ്രിൽ 16ന് വീണ്ടും പരിഗണിക്കും. 2023 ഡിസംബറിൽ ചാർജ് ഷീറ്റ് സമർപ്പിക്കണമെന്നാണ് കോടതി ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് നാലു പ്രാവശ്യത്തോളം സമയം നീട്ടി നൽ‌കി. ന്യൂസ് ക്ലിക് എച്ച് ആർ മേധാവി അമിത് ചക്രവർത്തിയെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2024 ജനുവരിയിൽ മാപ്പു സാക്ഷിയാക്കണമെന്ന അമിത് ചക്രവർത്തിയുടെ അപേക്ഷ കോടതി സ്വീകരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com