അടുത്ത 25 വർഷം രാജ്യത്തിന് നിർണായകം: പ്രധാനമന്ത്രി മോദി

സാമൂഹിക നീതിയിൽ നിന്ന് അകന്ന് ജീവിച്ചിരുന്ന കശ്മീർ ജനതയ്ക്ക് നീതി ഉറപ്പാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: അടുത്ത 25 വർഷം ഇന്ത്യയ്ക്ക് ഏറെ നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047നുള്ളിൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ ഓരോ പൗരനും ശ്രമിക്കണമെന്നും മോദി പറഞ്ഞു.‌ പാർലമെന്‍റിന്‍റെ അവസാന ദിവസം ലോക്സഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രീയം മാറ്റി നിർത്തിക്കൊണ്ട് രാജ്യത്തിന്‍റെ സ്വപ്നങ്ങൾക്കാണ് നിലവിൽ പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വർഷത്തിനിടെ രാജ്യത്തിന്‍റെ ഗതി തന്നെ മാറ്റി മറിക്കുന്ന നിരവധി പരിഷ്കാരങ്ങൾ സംഭവിച്ചിട്ടുണ്ട്.ഇക്കാലങ്ങളിലായി രാജ്യം നിരവധി വെല്ലുവിളികൾ നേരിട്ടു. ഈ പ്രശ്നങ്ങളിലെല്ലാം ഉചിതമായ മാർഗനിർദേശം നൽകാൻ ആയി. സാമൂഹിക നീതിയിൽ നിന്ന് അകന്ന് ജീവിച്ചിരുന്ന കശ്മീർ ജനതയ്ക്ക് നീതി ഉറപ്പാക്കി.

പുതിയ പാർലമെന്‍റ് മന്ദിരം യാഥാർഥ്യമാക്കി. മുത്തലാഖ്, ജി-20 ആതിഥേയത്വം എന്നിവയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭരണഘടന തയാറാക്കിയവർ ഇന്ന് നമ്മെ അനുഗ്രഹിക്കുന്നുണ്ടാകും എന്നും മോദി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com