ചെങ്കോട്ട സ്ഫോടനം: 2 കശ്മീർ സ്വദേശികൾ അറസ്റ്റിൽ

കശ്മീർ സ്വദേശികളായ സമീര്‍ അഹമ്മദ് അഹാംഗര്‍, തുഫൈൽ അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്
nia arrest 2 in delhi redfort blast case

ചെങ്കോട്ട സ്ഫോടനം: 2 കശ്മീർ സ്വദേശികൾ അറസ്റ്റിൽ

Updated on

ന‍്യൂഡൽഹി: നവംബർ‌ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ അറസ്റ്റ് ചെയ്തു.

ഇതോടെ ഇതുവരെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കശ്മീർ സ്വദേശികളായ സമീര്‍ അഹമ്മദ് അഹാംഗര്‍, തുഫൈൽ അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്.

സ്ഫോടനത്തിന്‍റെ പ്രധാന ആസൂത്രകനായ ഉമർ നബിക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയത് ഇവരാണെന്ന് അന്വേഷണത്തിൽ നിന്നും വ‍്യക്തമായിട്ടുണ്ട്. സ്ഫോടനത്തിൽ 11 പേർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com