ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഭീകരവാദ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് അഞ്ച് സംസ്ഥാനങ്ങളിലായി 22 ഇടങ്ങളിൽ എൻഐഎ റെയ്ഡ്. ജമ്മു കശ്മീരിൽ ബാരാമുള്ള, കുൽഗാം, അനന്ത്നാഗ്, പുൽവാമ എന്നീ ജില്ലകളിലാണ് പരിശോധന നടക്കുന്നത്.