

നിധി തിവാരി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൈറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥയായ നിധി തിവാരി. നിലവിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ഡപ്യൂട്ടി സെക്രട്ടറിയാണ് നിധി. പേഴ്സണൽ മിനിസ്ട്രി ഞായറാഴ്ചയാണ് ഉത്തരവ് പുറത്തു വിട്ടത്.
ഉത്തർപ്രദേശ് സ്വദേശിയായ നിധി 2013ൽ സിവിൽ സർവീസ് പരീക്ഷയിൽ 96ാം റാങ്കോടു കൂടിയാണ് വിജയിച്ചത്. വാരാണസിയിൽ അസിസ്റ്റന്‍റ് കമ്മിഷണറായി ജോലി ചെയ്തിരുന്നു. 2014 ലാണ് ഐഎഫ്എസ് നേടിയത്. വിദേശകാര്യമന്ത്രാലയത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാജ്യാന്തര ബന്ധങ്ങളിലെ വൈദദ്ധ്യമാണ് നിധി തിവാരിയെപുതിയ പദവിയിലേക്ക് എത്തിച്ചിരിക്കുന്നത്. 2022 മുതൽ അണ്ടൽ സെക്രട്ടറിയായി പ്രധാനമന്ത്രിയുടെ ഓഫിസിൽ നിധി ഉണ്ട്. 2023ൽ ഡപ്യൂട്ടി സെക്രട്ടറിയായി പദവി ഉയർത്തി.