മാധ‍്യമങ്ങൾക്ക് വിലക്കില്ല; നിമിഷപ്രിയക്കേസിൽ കെ.എ. പോളിന്‍റെ ഹർജി തള്ളി

ജസ്റ്റിസ് വിക്രം നാഥ് അധ‍്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്
nimisha priya case updates
Supreme Court of India
Updated on

ന‍്യൂഡൽഹി: നിമിഷപ്രിയക്കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ‍്യമങ്ങളെ വിലക്കണമെന്നാവശ‍്യപ്പെട്ട് ഗ്ലോബൽ പീസ് ഇനിഷ‍്യേറ്റീവ് സ്ഥാപകനും സുവിശേഷകനുമായ കെ.എ. പോൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

ജസ്റ്റിസ് വിക്രം നാഥ് അധ‍്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കാൻ സാധ‍്യതയുണ്ടെന്നും അതിനാൽ ഇതു സംബന്ധിച്ച ചർച്ചകളെ ബാധിക്കാതിരിക്കാനായി പൊതു ചർചകൾ വിലക്കണമെന്നായിരുന്നു കെ.എ. പോൾ ഹർജിയിൽ ആവശ‍്യപ്പെട്ടത്.

nimisha priya case updates
നിമിഷപ്രിയയുടെ വധശിക്ഷ 24നോ 25നോ നടപ്പാക്കും, മാധ‍്യമങ്ങളെ വിലക്കണം; സുപ്രീം കോടതിയിൽ ഹർജി

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com