നിമിഷ പ്രിയയുടെ മോചനം; ചർച്ച പ്രതിസന്ധിയിൽ, തടസമായി വിദ്വേഷപ്രചരണം

ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പ് നൽകില്ലെന്ന് കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ സഹോദരൻ വ്യക്തമാക്കിയിരുന്നു
nimisha priya death sentence, negotiation crisis
നിമിഷ പ്രിയ

file image

Updated on

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും പ്രതിസന്ധിയിൽ. അവസാന നിമിഷ മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി നിമിഷപ്രിയയുടെ വധശിക്ഷ യെമൻ മാറ്റി വച്ചിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണം വീണ്ടും മധ്യസ്ഥചർച്ചകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പ് നൽകില്ലെന്ന് കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ സഹോദരൻ വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ മാധ്യമങ്ങൾ ദയാധനതതിന് പ്രാധാന്യം നൽകിയതാണ് പ്രശ്നമായതെന്നാണ് നിലവിലെ റിപ്പോർട്ട്. ദയാധനം സ്വീകരിക്കുക എന്നതിൽ അപ്പുറം തലാലിന്‍റെ കുടുംബം മാപ്പ് നൽകുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് മനുഷ്യാവകാശപ്രവർത്തകർ പറയുന്നു.

വിദ്വേഷ പ്രചരണം ചർകൾക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഓഫിസും വ്യക്തമാക്കിയിട്ടുണ്ട്. തലാലിന്‍റെ കുടുംബത്തിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുള്ളതായും റിപ്പോർട്ടുകളുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com