
നിമിഷ പ്രിയ, കാന്തപുരം അബൂബക്കർ മുസ്‌ലിയാർ
കോഴിക്കോട്: യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ ഇട്ട പോസ്റ്റ് ഇതു വരെ പിൻവലിച്ചിട്ടില്ല. വാർത്താ ഏജൻസിയാണ് പോസ്റ്റ് പിൻവലിച്ചതെന്നും കാന്തപുരത്തിന്‍റെ ഓഫിസ് വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരത്തിന്‍റെ ഓഫിസ് വെളിപ്പെടുത്തിയത്. തൊട്ടു പിന്നാലെ തന്നെ കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബം ഇതിനെതിരേ പ്രതികരിച്ചിരുന്നു.
ജൂലൈ 16നാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, കാന്തപുരം ഇടപെട്ട് നടത്തിയ ചർച്ചയ്ക്കൊടുവിൽ വധശിക്ഷ നീട്ടി വച്ചിരുന്നു. അതേസമയം, വധശിക്ഷ റദ്ദാക്കിയെന്ന പ്രചരണം തെറ്റാണെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.