
നിമിഷപ്രിയ
file image
ന‍്യൂഡൽഹി: യെമൻ പൗരനെ കൊന്നുവെന്ന കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടി വച്ചു. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് ഇക്കാര‍്യം അറിയിച്ചത്.
കേന്ദ്ര സർക്കാർ ഇക്കാര‍്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ചൊവ്വാഴ്ചയും നടന്നിരുന്നു.
ബുധനാഴ്ചയായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി പ്രഖ‍്യാപിച്ചിരുന്നത്. ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പ് നൽകാൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബം തയാറായതാണ് സൂചന. ഈ തീരുമാനം സനാ കോടതിയെ അറിയിക്കും.