ആന്ധ്രപ്രദേശ് ചുരത്തിൽ തീർഥാടകരുടെ ബസ് മറിഞ്ഞു; 9 പേർ മരിച്ചു

കനത്ത മഞ്ഞിൽ ചുരത്തിലെ വളവ് കാണാതെ വന്നതാണ് അപകടത്തിന് കാരണം.
Nine killed, 23 injured as bus falls off ghat road in Andhra Pradesh

ആന്ധ്രപ്രദേശ് ചുരത്തിൽ തീർഥാടകരുടെ ബസ് മറിഞ്ഞു; 9 പേർ മരിച്ചു

Updated on

ചിന്ദുരു: ആന്ധ്രപ്രദേശിലെ ചുരത്തിൽ നിന്ന് ബസ് മറിഞ്ഞ് 9 പേർ മരിച്ചു. 23 പേർക്ക് പരുക്ക്. അല്ലൂരി സീതാരാമരാജു ജില്ലയിലെ ചിന്ദൂർ- മരടുമില്ലി ചുരത്തിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. തെലങ്കാനയിലേക്ക് പോകുകയായിരുന്ന ബസിൽ ജീവനക്കാർ ഉൾപ്പെടെ 37 പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ 6 പേർ മാത്രമാണ് പരുക്കുകളില്ലാതെ രക്ഷപെട്ടത്.

കനത്ത മഞ്ഞിൽ ചുരത്തിലെ വളവ് കാണാതെ വന്നതാണ് അപകടത്തിന് കാരണം. ചുരത്തിൽ ‌നിന്ന് താഴെയുള്ള റോഡിലേക്കാണ് ബസ് തല കുത്തനെ മറിഞ്ഞത്. പരുക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്.

ചിറ്റൂർ മേഖലയിൽ നിന്ന് അരകു സന്ദർശിച്ചതിനു ശേഷം ഭദ്രാചലം ശ്രീരാമക്ഷേത്രത്തിലേക്ക് പോയിക്കൊണ്ടിരിക്കേയാണ് അപകടമുണ്ടായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com