എഥനോൾ ചേർത്ത ഇന്ധനം വാഹനങ്ങളിലെ മൈലേജ് കുറയ്ക്കും; ഒടുവിൽ സമ്മതിച്ച് കേന്ദ്ര മന്ത്രി

ഒരു ദേശീയ മാധ‍്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഇക്കാര‍്യം തുറന്നു സമ്മതിച്ചത്
Nitin Gadkari Responds To Ethanol Row

നിതിൻ ഗഡ്കരി

Updated on

ന‍്യൂഡൽഹി: എഥനോൾ ചേർ‌ത്ത ഇന്ധത്തിന്‍റെ ഉപയോഗം വാഹനങ്ങളിലെ മൈലേജ് കുറയ്ക്കാൻ കാരണമാകുമെന്ന് സമ്മതിച്ച് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഒരു ദേശീയ മാധ‍്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര‍്യം തുറന്നു സമ്മതിച്ചത്.

എന്നാൽ എഥനോൾ ഇന്ധനത്തിന്‍റെ ഉപയോഗം കാരണം വാഹനങ്ങളുടെ എൻഞ്ചിനുകൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന സോഷ‍്യൽ മീഡിയയിലെ പ്രചാരണങ്ങൾ അദ്ദേഹം പൂർണമായി തള്ളികളഞ്ഞു.

പെട്രോൾ‌-എഥനോൾ തമ്മിലുള്ള കലോറിഫിക്കേഷൻ മൂല‍്യത്തിലുള്ള വ‍്യത‍്യാസമാണ് മൈലേജ് കുറയാൻ കാരണമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതുകൂടാതെ മുംബൈ, ഡൽഹി, തുടങ്ങിയ നഗരങ്ങളിലെ ട്രാഫിക്കും മൈലേജ് കുറയാൻ ഇടയാകുമെന്നാണ് നിതിൻ ഗഡ്കരി പറയുന്നത്.

logo
Metro Vaartha
www.metrovaartha.com