അഭിജീത് ദിപ്കെയെ ചായയ്ക്ക് ക്ഷണിച്ച് രാഹുൽ ഗാന്ധി; സിജെപിയോടുള്ള കോൺഗ്രസ് സമീപനം മാറുന്നു

എന്നാൽ കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗവും സിജെപിയുമായുള്ള ബന്ധത്തെ സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്.
Rahul Gandhi invites Abhijit Dipke for tea; Congress's approach towards CJP is shifting

അഭിജീത് ദിപ്കെ, രാഹുൽ ഗാന്ധി

Updated on: 

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ സിജെപിയോടുള്ള സമീപനം മാറ്റി കോൺഗ്രസ്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചായ സത്കാരത്തിന് ക്ഷണിച്ചതായാണ് റിപ്പോർട്ടുകൾ. കോൺഗ്രസിനു വേണ്ടി യോഗേന്ദ്ര യാദവാണ് ക്ഷണം കൈമാറിയത്.

ജന്തർ മന്തറിൽ ഗേറ്റ് ചാടിക്കടന്നതിനു പിന്നാലെ സിജെപി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ അറസ്റ്റ് ചെയ്തതിനെ രാഹുൽ ഗാന്ധി പരസ്യമായി അപലപിച്ചിരുന്നു. സൗരവ് ദാസ് ഇതിനു മുൻപ് പരോക്ഷമായി രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെ വിമർശിച്ചത് കണക്കിലെടുക്കാതെയാണ് രാഹുൽ ഈ വിഷയത്തിൽ പ്രതികരിച്ചത്. എന്നാൽ കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗവും സിജെപിയുമായുള്ള ബന്ധത്തെ സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്.

ഒക്റ്റോബർ 10ന് സിജെപി പ്രഖ്യാപിച്ച മാർച്ചിൽ 7000 പേരാണ് പങ്കെടുക്കാനെത്തിയ‌ത്. തിങ്കളാഴ്ച കോൺഗ്രസ് നടത്തിയ സുപ്രീം കോടതി മാർച്ചിൽ നിന്ന് സിജെപി വിട്ടു നിൽക്കുകയും ചെയ്തു. പക്ഷേ ജ്ഞാനേഷ് കുമാറിനെതിരേയുള്ള പ്രക്ഷോഭങ്ങളെല്ലാം ഒരേ പ്രക്ഷോഭത്തിന്‍റെ ഭാഗങ്ങളാണെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അതോടെയാണ് സിജെപിയുമായുള്ള കോൺഗ്രസിന്‍റെ സമീപനത്തിൽ വന്ന മാറ്റം പ്രകടമായത്.

നിങ്ങൾ ആരാണെന്നോ, എവിടെ നിന്നാണെന്നതോ ഉള്ളത് ഞങ്ങൾ കാര്യമാക്കുന്നില്ല. നിങ്ങൾ ഞങ്ങളെപ്പോലെ ഭരണഘടനയ്ക്കു വേണ്ടി പ്രതിഷേധത്തിൽ ഏർപ്പെടുന്നവരാണോ... നിങ്ങളെ സഹായിക്കാനും പിന്തുണയ്ക്കാനും സംരക്ഷിക്കാനും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.

logo
Metro Vaartha
www.metrovaartha.com