"സിംഹമാണ്, സഖ്യമില്ല"; തെരഞ്ഞെടുപ്പിൽ ടിവിഎം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്

അടുത്ത വർഷം തമിഴ്നാട്ടിൽ ഡിഎംകെയും ടിവികെയും തമ്മിലായിരിക്കും മത്സരം കൊഴുക്കുക.
no alliance with dmk says vijay

വിജയ്

Updated on

മധുര: തമിഴ്നാട്ടിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവിഎം) ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നടൻ വിജയ്. ഡിഎംകെയുമായി സഖ്യമുണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കൊണ്ടാണ് താരത്തിന്‍റെ പ്രഖ്യാപനം. ടിവികെയുടെ എല്ലാ സ്ഥാനാർഥികളെയും തന്നെപ്പോലെ കാണണമെന്നും വിജയ് പറഞ്ഞു. ചെന്നൈയിൽ നടന്ന റാലിയിലാണ് പ്രഖ്യാപനം. മധുര ഈസ്റ്റിൽ നിന്ന് വിജയ് മത്സരിക്കും. മധുരയിൽ പാർട്ടിയുടെ രണ്ടാമത്തെ സംസ്ഥാന കോൺഫറൻസിന്‍റെ ഭാഗമായാണ് റാലി നടത്തിയത്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കളം മാറ്റിച്ചവിട്ടുന്നവരിലെ പുതിയ കണ്ണിയാണ് വിജയ്. രാഷ്ട്രീയത്തിൽ അണ്ണാ എഡിഎംകെയ‌ുടെയോ , ഡിഎംകെയുടെയോ ഒപ്പം രണ്ടാമൂഴക്കാരനായി തുടരുന്നതിനാൽ താത്പര്യമില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

ഞാൻ സിംഹമാണ്, ഞാനെന്‍റെ അതിരുകൾ നിർണയിക്കുന്നു. ആധിപത്യം സ്ഥാപിക്കാനായെത്തിയ പിടിച്ചു നിർത്താനാകാത്ത ശക്തിയാണ് ടിവികെ എന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം തമിഴ്നാട്ടിൽ ഡിഎംകെയും ടിവികെയും തമ്മിലായിരിക്കും മത്സരം കൊഴുക്കുക.

ബിജെപി തന്‍റെ ആശയപരമായ ശത്രുവും ഡിഎംകെ രാഷ്ട്രീയ ശത്രുവും മാത്രമാണെന്നും താരം പറഞ്ഞു. ടിവികെയും രാഷ്ട്രീയം യാഥാർഥമാണ്. വൈകാരികവും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ളതുമാണ്. സ്ത്രീകൾ, മുതിർന്നവർ, കുട്ടികൾ എന്നിവരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും താരം പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com