നീറ്റ് പിജി പരീക്ഷ മാറ്റില്ല; ഹർജി തള്ളി സുപ്രീം കോടതി

പരീക്ഷാർഥികൾക്ക് സെന്‍ററുകൾ നിശ്ചയിച്ചശേഷം മാറ്റിവയ്ക്കുന്നത് അസൗകര്യമുണ്ടാക്കുമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
Supreme Court
Supreme Courtfile
Updated on

ന്യൂഡൽഹി: ശനിയാഴ്ച നടക്കാനിരിക്കുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷാർഥികൾക്ക് സെന്‍ററുകൾ നിശ്ചയിച്ചശേഷം മാറ്റിവയ്ക്കുന്നത് അസൗകര്യമുണ്ടാക്കുമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

അഞ്ചു വിദ്യാർഥികൾക്കു വേണ്ടി രണ്ടു ലക്ഷം വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാനാവില്ല. പരീക്ഷ മാറ്റിവച്ചാൽ രണ്ടു ലക്ഷം വിദ്യാർഥികളെയും നാലു ലക്ഷം രക്ഷിതാക്കളെയും അതു ബാധിക്കും. ആരാണ് ഈ പരാതിയുടെ പിന്നിലെന്ന് അറിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ജൂൺ 23ന് നടത്താനിരുന്ന പരീക്ഷ നീറ്റ് യുജി ചോദ്യപേപ്പർ വിവാദത്തെത്തുടർന്നാണ് മാറ്റിയത്.

ഒരു പരീക്ഷ രാവിലെയും രണ്ടാമത്തേത് ഉച്ചയ്ക്കുശേഷവുമെന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചില പരീക്ഷാർഥികൾക്ക് അനുവദിച്ച നഗരങ്ങൾ എത്തിപ്പെടാൻ പ്രയാസമുള്ളതാണെന്നുമാണ് ഹർജിയിൽ പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com