

സ്കൂൾ ഉച്ചഭക്ഷണത്തിൽ ഇനി മുട്ടയില്ല; പുതിയ നയവുമായി ബംഗാൾ സർക്കാർ
കൊൽക്കൊത്ത: സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കി പശ്ചിമബംഗാൾ സർക്കാർ. പകരം സസ്യഭക്ഷണം വിതരണം ചെയ്യാനാണ് തീരുമാനം. ആഴ്ചയിൽ ഒരിക്കലാണ് വിദ്യാർഥികൾക്ക് മുട്ട നൽകിയിരുന്നത്. അതിനു പകരം മുട്ടയിൽ നിന്ന് ലഭിക്കുന്ന എല്ലാ പോഷകങ്ങളും ലഭ്യമാക്കുന്ന വിധത്തിൽ പനീർ, സോയാബീൻ, പയർവർഗങ്ങൾ, രാജ്മ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഭവം വിളമ്പാനാണ് തീരുമാനം.
ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ് (ഇസ്കോൺ) ആണ് അന്നമിത്ര ഫൗണ്ടേഷൻ വഴി സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. കർണാടക, ഒഡീശ എന്നിവിടങ്ങളിൽ ഇസ്കോൺ ഇത്തരത്തിൽ മുട്ട , വെളുത്തുള്ളി, ഉള്ളി എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള ഭക്ഷണം വിതരണം ചെയ്തത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
ബിജെപി സർക്കാരിന്‍റെ നയം കുട്ടികൾക്ക് പോഷകാഹാരം നിഷേധിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രയാൻ ആരോപിച്ചു.