ട്രെയിനിൽ ഇനി ഫുൾ ടൈം ഫോൺ ചാർജിങ് നടക്കില്ല; പുതിയ നിയമം അറിയാം

എല്ലാ ചാർജിങ് പോയിന്‍റുകളും രാത്രിയിൽ ഓഫ് ആണെന്ന് ഉറപ്പാക്കുന്നതിനായി രാത്രിയിൽ ജീവനക്കാർ പരിശോധന നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
no more round-the-clock phone charging on trains; learn about the new rule

ട്രെയിനിൽ ഇനി ഫുൾ ടൈം ഫോൺ ചാർജിങ് നടക്കില്ല; പുതിയ നിയമം അറിയാം

Updated on: 

ന്യൂഡൽഹി: യാത്രക്കാരുടെ സുരക്ഷയെ കരുതി ട്രെയിനിൽ ഇരുന്ന് ഫോൺ ചാർജ് ചെയ്യാവുന്ന സമയത്തിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇതു സംബന്ധിച്ച നിർദേശങ്ങൾ എല്ലാ സോണുകൾക്കും നൽകിയിട്ടുണ്ട്. ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീ പിടിത്തമുണ്ടായ സാഹചര്യത്തിലാണ് റെയിൽവേ നിയമങ്ങൾ ഒന്നുകൂടി കർശനമാക്കിയിരിക്കുന്നത്.

ഇനി മുതൽ രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ട്രെയിനുകളിലെ ചാർജിങ് പോയിന്‍റുകൾ ഓഫ് ചെയ്യാനാണ് നിർദേശം. അതു കൊണ്ടു തന്നെ പാതിരാത്രിയിൽ ഫോൺ ചാർജ് ചെയ്യാമെന്ന പ്രതീക്ഷയോടെ ആരും ട്രെയിൻ യാത്രയ്ക്ക് തയാറെടുക്കേണ്ടതില്ല. യാത്രക്കാർ ഉറങ്ങുന്നതിനിടെ ചാർജ് ചെയ്യുന്ന ഫോണുകളോ പവർ ബാങ്കുകളോ ഓവർ ഹീറ്റ് ആകാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് ഈ നീക്കം. എല്ലാ ചാർജിങ് പോയിന്‍റുകളും രാത്രിയിൽ ഓഫ് ആണെന്ന് ഉറപ്പാക്കുന്നതിനായി രാത്രിയിൽ ജീവനക്കാർ പരിശോധന നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

ചാർജിങ് പോയിന്‍റുകളിലെ സോക്കറ്റുകളിൽ വയ്ക്കുന്ന ഫോണുകൾ മോഷ്ടിക്കപ്പെടുന്നതായി പരാതി ഉയർന്നതും റെയിൽവേ ശ്രദ്ധയിൽ എടുത്തിട്ടുണ്ട്.

ഹസൂർ സാഹിബ് നാൻഡഡ് -കെഎസ്ആർ ബംഗളൂരു എക്സ്പ്രസിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് 2014ലാണ് റെയിൽവേ ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. രാത്രി 10 മുതൽ പുലർച്ചെ ആറു മണി വരെ ചാർജിങ് പോയിന്‍റുകൾ ഓഫ് ചെയ്യാനായിരുന്നു ഉത്തരവ്. എന്നാൽ പിന്നീട് ഇതു പ്രാബല്യത്തിൽ വരുത്തുന്നതിൽ പാളിച്ചകൾ ഉണ്ടായി. ഈ ഉത്തരവാണ് റെയിൽവേ ഇപ്പോൾ ഒന്നുകൂടി പുതുക്കിയിരിക്കുന്നത്.

അതു കൊണ്ടു തന്നെ രാത്രിയിൽ ട്രെയിൻ യാത്രയ്ക്ക് ഒരുങ്ങുകയാണെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

  • പൂർണമായും ഫോൺ ചാർജ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക

  • കൈയിൽ ചാർജ് ചെയ്ത ഒരു പവർ ബാങ്ക് കരുതുക.

  • ടിക്കറ്റിന്‍റെ വിശദാംശങ്ങൾ മുതൽ അത്യാവശ്യവിവരങ്ങളും ഫോൺ നമ്പറുകളും കൈയിൽ കരുതുക

  • ബാറ്ററി സേവിങ് ഫീച്ചറുകൾ ഉപയോഗിക്കുക.