വരാനിരിക്കുന്നത് സാധാരണ തെരഞ്ഞെടുപ്പല്ല: രാഹുൽ ഗാന്ധി

ബിജെപി ഇന്ത്യ എന്ന ആശയത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ
രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
Updated on

ന്യൂഡൽഹി: വരാനിരിക്കുന്നത് വെറും തെരഞ്ഞെടുപ്പല്ല, ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനുള്ള തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു രാഹുൽ. ബിജെപി ഇന്ത്യ എന്ന ആശയത്തെ തകർക്കാൻ ശ്രമിക്കുകയാണ്. വലിയ ഉത്തരവാദിത്തമാണ് കോൺഗ്രസ് പ്രവർത്തകർക്കുള്ളതെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പു കമ്മിഷൻ അടക്കമുള്ളവയെ ബിജെപി തകർക്കാൻ ശ്രമിക്കുകയാണ്.

പാവപ്പെട്ട സ്ത്രീകൾക്ക് വർഷം ഒരു ലക്ഷം രൂപ, താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, 30 ലക്ഷം സർക്കാർ ജോലി അവസരങ്ങൾ, അഗ്നിവീർ പദ്ധതി റദ്ദാക്കൽ എന്നിവയാണ് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു പത്രികയിലുള്ളതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ജനങ്ങളുമായി സംവദിച്ചതിനു ശേഷമാണ് ഇത്തരത്തിലൊരു പത്രിക കോൺഗ്രസ് തയാറാക്കിയത്. മോദി സർക്കാരിന്‍റെ അവസാനം ഉറപ്പാണ്. ജൂൺ 4 നു വേണ്ടി കാത്തിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com