ഫോട്ടോ എടുപ്പും റീല്‍സ് ചിത്രീകരണവും ഇവിടെവേണ്ട; ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച് തമിഴ്നാട് സർക്കാർ

വിഐപി സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ദേവസ്വം വകുപ്പിന്‍റെ ഉത്തരവിൽ പരാമർശിക്കുന്നു
No phone inside major temples in Tamil Nadu from Sept 1

ഫോട്ടോ എടുപ്പും റീല്‍സ് ചിത്രീകരണവും ഇവിടെവേണ്ട; ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച് തമിഴ്നാട് സർക്കാർ

temple - file image

Updated on

ചെന്നൈ: ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച് തമിഴ്‌നാട് സർക്കാർ. ക്ഷേത്രങ്ങളിൽ റീൽസ് ചിത്രീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. വിഐപി സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ദേവസ്വം വകുപ്പിന്‍റെ ഉത്തരവിൽ പരാമർശിക്കുന്നു. സെപ്റ്റംബര്‍ ഒന്നുമുതലാണ് ഇതു നടപ്പിലാവുക.

ക്ഷേത്രത്തിന് അകത്ത് ഫോട്ടോ എടുക്കുക, ദേവതകളുടെ വീഡിയോ ചിത്രീകരിക്കുക, ക്ഷേത്ര പരിസരത്ത് റീല്‍സോ മറ്റു ചിത്രീകരണങ്ങൾ എന്നിവയ്ക്കാണ് നിരോധനം. വിഐപികളോ സിനിമാ താരങ്ങളോ ആരായാലും ഇതിൽ ഇളവുകൾ ഉണ്ടാവില്ലെന്നും ഉത്തരവില്‍ പറയുന്നു.

ഭക്തര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാൻ ക്ലോക്ക് റൂം സേവനം സജ്ജമാക്കും. ഒരു ഫോണിന് 5 രൂപ നിരക്കിലായിരിക്കും ചർജ് ഈടാക്കുക. ഫോണ്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്.

logo
Metro Vaartha
www.metrovaartha.com