പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പെട്രോൾ ഇല്ല, ടോൾ ചാർജ് കൂടും; ഒക്റ്റോബറിലെ മാറ്റങ്ങൾ അറിയാം

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.
No pollution certificate means no fuel; toll charges to rise—here are the changes coming in October

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പെട്രോൾ ഇല്ല, ടോൾ ചാർജ് കൂടും; ഒക്റ്റോബറിലെ മാറ്റങ്ങൾ അറിയാം

Updated on: 

ന്യൂഡൽഹി: ഒക്റ്റോബർ മുതൽ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ അറിയാം. പൊല്യൂഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ‌ക്ക് ഇന്ധനം നൽകില്ലെന്ന ഉത്തരവ് നടപ്പിലാക്കി ഡൽഹി സർക്കാർ. ഒക്റ്റോബർ 1 മുതലാണ് പുതിയ ക്യാംപയിൻ നടപ്പിലാക്കുന്നത്. ഡൽഹിയിലെ 500 ഇന്ധന സ്റ്റേഷനുകളിൽ ഇതിനായുള്ള സാങ്കേതിക വിദ്യ തയാറാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ വഴിയാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുക. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.

മുംബൈയിൽ ടോൾ ചാർജ് കൂടും

ഒക്റ്റോബർ 1 മുതൽ മുംബൈയിൽ പ്രവേശിക്കുകയും തിരിച്ചു പോകുകയും ചെയ്യുന്ന വാഹനങ്ങൾക്കുള്ള ടോൾ ചാർജ് വർധിപ്പിക്കും. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്‍റ് കോർപ്പറേഷനാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും ‌90 രൂപയാണ് ടോൾ ആയി നൽകേണ്ടി വരുക. ഇതു വരെയും 75 രൂപയായിരുന്നു ചാർച്. ബസ്, ട്രക്ക് എന്നിവയുടെ ചാർജ് 150ൽ നിന്ന് 180 ആയി വർധിപ്പിച്ചു. ഹെവി മോട്ടോർ വെഹിക്കിളുകൾ 190 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇനി മുതൽ 225 രൂപ നൽകേണ്ടി വരും.

സ്വകാര്യ കാർ, എസ് യു വി, പൊതു ഗതാഗതത്തിനുള്ള ബസുകൾ, ഓട്ടോ റിക്ഷകൾ, ടാക്സികൾ എന്നിവയ്ക്ക് ടോൾ ഇല്ല. മുംബൈയിലെ ഐറോളി, മുളുന്ത് എൽബിഎസ്, മുളുന്ത് ഈസ്റ്റേൺ എക്സ്പ്രസ് വേ, ദഹിസാർ, വാശി എന്നിവിടങ്ങളിലാണ് പുതിയ ടോൾ നടപ്പിലാക്കുന്നത്.

logo
Metro Vaartha
www.metrovaartha.com