കഞ്ചിക്കോട്ട് കോച്ച് ഫാക്റ്ററി വരില്ല, കെ-റെയിലും ഉപേക്ഷിച്ചു

കഞ്ചിക്കോട്ട് ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയ്‌ൽവേയുടെ മറ്റ് ആവശ്യങ്ങൾക്കു വിനിയോഗിക്കുമെന്നും അശ്വിനി വൈഷ്ണവ്
No railway coach factory at Kanjikode

കഞ്ചിക്കോട് കോച്ച് ഫാക്റ്ററി സ്ഥാപിക്കില്ല.

Updated on

ന്യൂഡൽഹി: കേരളത്തിലെ ഹൈ സ്പീഡ് റെയ്‌ൽ, സിൽവർ ലൈൻ പദ്ധതികൾ ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ. നിലവിലെ റെയ്ൽ പാതയുടെ മൂന്ന്, നാല് പാതകളുടെ വികസനത്തിന് മാത്രമാണ് നിലവിൽ മുൻഗണനയെന്നു റെയ്‌ൽ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകവെ വ്യക്തമാക്കി. കഞ്ചിക്കോട് റെയ്‌ൽ കോച്ച് ഫാക്റ്ററി പദ്ധതിയും ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കെ- റെയ്‌ലിന്‍റെ സിൽവർ ലൈനും മെട്രൊ മാൻ ഇ. ശ്രീധരൻ സമർപ്പിച്ച പദ്ധതിയും പുതിയ സംസ്ഥാന സർക്കാർ ഉപേക്ഷിച്ച സ്ഥിതിക്ക് കേന്ദ്രം അക്കാര്യവുമായി മുന്നോട്ടുപോകുന്നില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീധരൻ നേരിട്ട് ഒരു പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി ചർച്ച ചെയ്ത് ഹൈ സ്പീഡ് പദ്ധതി നടപ്പാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കുമെന്നും കേന്ദ്ര റെയ്‌ൽവേ മന്ത്രാലയം കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ഇതിനിടയിലാണ് ശ്രീധരന്‍റെ പദ്ധതി സംസ്ഥാന സർക്കാർ വാങ്ങി ചവറ്റുകൊട്ടയിൽ എറിഞ്ഞത്. ഇതോടെ റെയ്‌ൽ മന്ത്രാലയം ഒഴിഞ്ഞുമാറി. സംസ്ഥാനത്തിന് അർഹതപ്പെട്ട പദ്ധതിയാണ് ഇതിലൂടെ ഇല്ലാതായത്.

അതിവേഗ റെയ്‌ൽവേ എന്ന കേരളത്തിന്‍റെ അഭിലാഷത്തിന് എന്തെങ്കിലും പദ്ധതിയുണ്ടാകുമോ എന്നതായിരുന്നു പ്രധാന ചോദ്യം. റെയ്‌ൽവേ പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് പദ്ധതികളുടെ എക്സ്റ്റൻഷൻ കേരളത്തിലേക്ക് ഉണ്ടാകുമോ? സെമി ഹൈസ്പീഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും പദ്ധതിയുണ്ടോ? ശ്രീധരന്‍റെ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുരോഗതിയുണ്ടോ? തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഉന്നയിച്ചത്. എന്നാൽ, ഇവയ്ക്കൊന്നിനും അനുകൂല മറുപടി കേന്ദ്രത്തിൽ നിന്നുണ്ടായില്ല. മാത്രമല്ല, സംസ്ഥാന സർക്കാർ ഈ രണ്ടു പദ്ധതികളും ഉപേക്ഷിച്ച സ്ഥിതിക്ക് തങ്ങൾ അക്കാര്യവുമായി മുമ്പോട്ടു പോകുന്നില്ലെന്നാണ് കേന്ദ്ര റെയ്‌ൽ മന്ത്രാലയം രാജ്യസഭയിൽ വ്യക്തമാക്കിയിരിക്കുന്നത്''- ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

പാലക്കാട്ടെ കഞ്ചിക്കോട് റെയ്‌ൽ കോച്ച് ഫാക്റ്ററി ഉപേക്ഷിച്ചെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കഞ്ചിക്കോട്ടെ 228 ഏക്കർ ഭൂമി റെയ്‌ൽവേയുടെ ഭാവി വികസനങ്ങൾക്കായി മാറ്റിവച്ചതായി റെയ്‌ൽവേ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. നിലവിലുള്ള റെയ്‌ൽവേയുടെ നിർമാണ യൂണിറ്റുകളിൽ നിന്ന് റോളിങ് സ്റ്റോക്ക് ലഭിക്കുന്നു. പുതിയ കോച്ച് ഫാക്റ്ററികളുടെ ആവശ്യം തത്കാലമില്ല- ജോൺ ബ്രിട്ടാസ് എം.പി.യുടെ ചോദ്യത്തിന് റെയ്‌ൽവേ മന്ത്രാലയം മറുപടി നൽകി.

ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്ത് 2008ലാണ് കഞ്ചിക്കോട് കോച്ച് ഫാക്റ്ററി പദ്ധതി പ്രഖ്യാപിച്ചത്. 2012ൽ തറക്കല്ലിട്ടു. തുടർഘട്ടങ്ങളിൽ കേന്ദ്രം ഇടപെട്ടെങ്കിലും പിന്നീട് പദ്ധതി നിർത്തിവച്ച നിലയിലായിരുന്നു. ഇതു സംബന്ധിച്ചായിരുന്നു ജോൺ ബ്രിട്ടാസിന്‍റെ ചോദ്യം.

കേരളത്തിൽ വടക്കു മുതൽ തെക്കു വരെയുള്ള റെയ്‌ൽ ശൃംഖലയുടെ ശേഷി വർധിപ്പിക്കാൻ നിരവധി പദ്ധതികൾ നടന്നുവരുന്നു. ഭൂമി ഏറ്റെടുക്കലിലെ കാലതാമസമാണു മുഖ്യ വെല്ലുവിളി. വിവിധ പദ്ധതികൾക്കായി 618 ഹെക്റ്റർ ഭൂമി വേണം. ഇതിൽ 78 ഹെക്റ്റർ മാത്രമാണ് ഇതുവരെ ഏറ്റെടുത്തത്. 1,976 കോടി രൂപ സംസ്ഥാന സർക്കാരിനു കൈമാറിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

മംഗളൂരു – കാസർഗോഡ് – ഷൊർണൂർ, ഷൊർണൂർ – എറണാകുളം, തിരുവനന്തപുരം – കായംകുളം, ഷൊർണൂർ – കോയമ്പത്തൂർ എന്നീ പാതകളിൽ പുതിയ മൂന്നും നാലും വരികൾ നിർമിക്കുന്നതിനുള്ള ഫീൽഡ് ലൊക്കേഷൻ സർവെ പൂർത്തിയായി. കോട്ടയം വഴിയുള്ള എറണാകുളം – കായംകുളം മൂന്നാം വരിയുടെ ട്രാഫിക് സർവെയും പൂർത്തിയായി- കേന്ദ്രം അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com