നോയിഡ തൊഴിലാളി സമരം: 300ഓളം പേർ അറസ്റ്റിൽ

നോയിഡ സെക്റ്റർ 70ൽ‌ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി
noida workers protest updates

നോയിഡ തൊഴിലാളി സമരം: 300ഓളം പേർ അറസ്റ്റിൽ

Updated on

ലഖ്നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ ശബള വർധനവ് ആവശ‍്യപ്പെട്ട് തൊഴിലാളികളുടെ സമരം കൂടുതൽ ശക്തമായ നിലയിലേക്ക്. നോയിഡ സെക്റ്റർ 70ൽ‌ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പൊലീസിനും വാഹനങ്ങൾക്കും നേരെ സമരക്കാർ കല്ലെറിഞ്ഞു.

ഇതോടെ പൊലീസ് ലാത്തി വീശി. ഇതിനോടകം 7 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമരം അക്രമാസക്തമായതോടെ ഉത്തർപ്രദേശ് സർക്കാർ മിനിമം വേതനം പരിഷ്കരിച്ചു.

നോയിഡയിലും ഗാസിയാബാദിലും അവിദഗ്ധ തൊഴിലാളികളുടെ വേതനം 11,313ൽ നിന്ന് 13, 690 ആയി ഉയർത്തി. ഏപ്രിൽ ഒന്ന് മുതൽ ഇടക്കാല നിരക്കുകൾ പ്രാബല‍്യത്തിൽ വരും. 300ഓളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com