റെയ്ൽ മന്ത്രിയല്ല, 'റീൽ മന്ത്രി'; അശ്വിനി വൈഷ്ണവ് രാജി വയ്ക്കണമെന്ന് എൻസിപി

രാജ്യത്ത് റെയ്ൽവേ അപകടങ്ങൾ നിരന്തരം നടക്കുകയാണെന്നും എന്നാൽ റെയ്ൽവേ മന്ത്രി സോഷ്യൽ മീഡിയയിൽ റീൽ ഉണ്ടാക്കുന്നതിന്‍റെ തിരക്കിലാണെന്നും എൻസിപി
Union Railway Minister Ashwini Vaishnaw

കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Updated on: 

മുംബൈ: അസമിൽ ഉണ്ടായ ട്രെയ്ൻ അപകടത്തിന് പിന്നാലെ കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരേ രൂക്ഷവിമർശനവുമായി എൻസിപി. അശ്വിനി വൈഷ്ണവിനെ 'റീൽ മന്ത്രി' എന്ന് വിളിച്ച എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ അദ്ദേഹം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

രാജ്യത്ത് റെയ്ൽവേ അപകടങ്ങൾ നിരന്തരം നടക്കുകയാണെന്നും എന്നാൽ റെയ്ൽവേ മന്ത്രി സോഷ്യൽ മീഡിയയിൽ റീൽ ഉണ്ടാക്കുന്നതിന്‍റെ തിരക്കിലാണെന്നും എൻസിപി വക്താവ് പറഞ്ഞു. റെയ്ൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പകരം സ്വന്തം പബ്ലിസിറ്റിയിലാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്. ഏറ്റവുമൊടുവിലെ അപകടത്തിൽ വലിയ ആളപായം ഉണ്ടായില്ലെങ്കിലും റെയ്ൽവേ സുരക്ഷ ഗൗരവമായ പ്രശ്നമായി തുടരുകയാണ്.

റെയ്ൽവേ മന്ത്രി രാജി വയ്ക്കണം. എന്നാൽ അദ്ദേഹം അത് ചെയ്യില്ല. കാരണം റീൽസ് ഉണ്ടാക്കുന്നതിലാണ് അദ്ദേഹത്തിന് താൽപര്യം. അതിനാൽ വൈഷ്ണവിനെ 'റീൽ മന്ത്രി' എന്ന് വിളിക്കണമെന്നും എൻസിപി വക്താവ് പറഞ്ഞു.

ബുധനാഴ്ച ഗുവാഹത്തിക്ക് സമീപത്തെ ദിഗാരുവിൽ കോൽക്കത്ത-സായ്‌രംഗ് എക്സ്പ്രസിന്‍റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റിയതിനെ തുടർന്ന് നാല് പേർക്ക് പരുക്കേറ്റിരുന്നു.