

ഒമർ അബ്ദുള്ള, നിധി റിസ്‌ദാൻ
കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായത്. ഒമർ അബ്ദുള്ള തന്നെയാണ് പുതിയ യാത്ര തുടങ്ങുന്ന വിവരം പങ്കുവച്ചത്. ഇപ്പോൾ ഒമർ അബ്ദുള്ളയുടെ വിവാഹം ഇസ്ലാം നിയമങ്ങൾക്ക് വിരുദ്ധമാണ് എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓൾ ഇന്ത്യ മുസ്ലീം ജമാഅത് പ്രസിഡന്‍റ് മൗലാന മഫ്ദി ഷഹബുദ്ധീൻ റസ്വി ബറെൽവി.
ശരിയാ നിയമപ്രകാരം വിവാഹം സാദു ആകരണമെങ്കിൽ വിവാഹിതരാകുന്ന രണ്ടുപേരും മുസ്ലീം അയിരിക്കണം. അബ്ദുള്ള വിവാഹം ചെയ്ത നിധി റസ്ദാൻ മുസ്ലീം അല്ലാത്തതിനാൽ ഇവരുടെ വിവാഹം ഇസ്ലാം നിയമപ്രകാരം അംഗീകരിക്കാനാവില്ല എന്നാണ് റസ്‌വി പറഞ്ഞത്. നിക്കാഹിന് മുൻപായി നിധി ഇസ്ലാമിലേക്ക് മതം മാറ്റം നടത്തിയെന്ന് ഒമർ അബ്ദുള്ള ഉറപ്പുവരുത്തേണ്ടതായിരുന്നു. ശരിയാ നിയമപ്രകാരം വിവാഹം സാദു ആകണമെങ്കിൽ നിധി ഇസ്ലാമിലേക്ക് മതംമാറണമെന്നും റസ്‌വി കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളിലൂടെയാണ് നാഷണൽ കോൺഫറൻസ് നേതാവു കൂടിയായ ഒമർ വിവാഹക്കാര്യം പുറത്തു വിട്ടത്. ഒരു പുതിയ യാത്ര ആരംഭിച്ചു എന്ന കുറിപ്പോടെ വിവാഹചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഒമർ അബ്ദുള്ളയുടെ രണ്ടാം വിവാഹമാണ്. കഴിഞ്ഞ ജൂലൈ 31നാണ് 56കാരനായ ഒമർ അബ്ദുള്ളയും മുൻഭാര്യയായ പായലും വിവാഹമോചിതരായത്. ഡൽഹിയിലും ശ്രീനഗറിലും വച്ച് നടത്തിയ വിവാഹച്ചടങ്ങുകളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മുതിർന്ന മാധ്യമപ്രവർത്തകൻ എം.കെ. റസ്ദാന്‍റെയും സർള റസ്ദാന്‍റെയും മകളാണ് 49കാരിയായ നിധി. നിധിയുടെയും രണ്ടാം വിവാഹമാണ്.