ഛത്തിസ്ഗഢിലെ വെടിമരുന്ന് നിർമാണ ഫാക്റ്ററിയിൽ സ്ഫോടനം
ഛത്തിസ്ഗഢിലെ വെടിമരുന്ന് നിർമാണ ഫാക്റ്ററിയിൽ സ്ഫോടനം

ഛത്തിസ്ഗഢിലെ വെടിമരുന്ന് നിർമാണ ഫാക്റ്ററിയിൽ സ്ഫോടനം; ഒരാൾ മരിച്ചു, 6 പേർക്ക് പരുക്ക്|Video

അപകടം നടക്കുന്ന സമയത്ത് ഫാക്റ്ററി യൂണിറ്റിൽ 100 തൊഴിലാളികൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.
Published on

ബെമെത്താര: ഛത്തിസ്ഗഢിലെ വെടിമരുന്ന് നിർമാണ ഫാക്റ്ററിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ട്.പിർദ ഗ്രാമത്തിലെ യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. പൊലീസും രക്ഷാപ്രവർത്തകരും പ്രദേശത്തെത്തിയിട്ടുണ്ട്.

പരുക്കേറ്റ ആറു പേരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. സ്ഫോടനത്തിൽ തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ നീക്കാൻ നാലു മണിക്കൂറോളം എടുത്തേക്കും.

അപകടം നടക്കുന്ന സമയത്ത് ഫാക്റ്ററി യൂണിറ്റിൽ 100 തൊഴിലാളികൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.നിരവധി പേർ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കാം എന്ന പരിഭ്രാന്തിയിലാണ് കാണാതായവരുടെ ബന്ധുക്കൾ.

logo
Metro Vaartha
www.metrovaartha.com