

ഡൽഹിയിൽ 'ഓപ്പറേഷൻ ആഘാത്'; 24 മണിക്കൂറിനിടെ 606 പേർ അറസ്റ്റിൽ
ന്യൂഡൽഹി: പുതുവത്സരാഘോഷങ്ങൾക്കു മുന്നോടിയായി ഡൽഹി പൊലീസ് നടപ്പാക്കിയ ഓപ്പറേഷൻ ആഘാതിൽ 24 മണിക്കൂറിനിടെ അറസ്റ്റിലായത് 660 പേർ. അനധികൃത മദ്യം, മയക്കുമരുന്ന്, മോഷണം വസ്തുക്കൾ, ആയുഘധങ്ങൾ കള്ളപ്പണം എന്നിവയും വൻതോതിൽ പിടിച്ചെടുത്തിട്ടുണ്ട്. ആഘോഷകാലത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനുള്ള മുന്നൊരുക്കമായാണ് ഓപ്പറേഷൻ ആഘാത് നടപ്പിലാക്കിയിരിക്കുന്നത്.
ദൗത്യത്തിന്‍റെ ഭാഗമായി ഡൽഹിയിലെ വിവിധ ജില്ലകളിൽ പൊലീസ് പരിശോധന വ്യാപകമാക്കി. തെക്കൻ ഡൽഹിയിലേയും തെക്കു കിഴക്കൻ ഡൽഹിയിലെയും പൊലീസ് സേന സംയുക്തമായാണ് ഓപ്പറേഷൻ നടപ്പാക്കുന്നത്. ദൗത്യം വിജയകരമായിരുന്നുവെന്നും സംശയം തോന്നിയ 2800 പേരെ പൊലീസ് ചോദ്യം ചെയ്തുവെന്നും ഡൽബി പൊലീസ് ജോയിന്‍റ് കമ്മിഷണർ എസ് കെ ജെയിൻ വ്യക്തമാക്കി.
സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ട 504 പേരും മോശം സ്വഭാവമുള്ള 116 പേരുമാണ് അറസ്റ്റിലായിരിക്കുന്നത്.
116 നാടൻ പിസ്റ്റളുകൾ, 20 ലൈവ് കാട്രിഡ്ജ്, 27 കത്തികൾ, 12,258 ക്വാർട്ടർ അനധികൃത മദ്യം, 5 കിലോ കഞ്ചാവ്, 2,30,990 രൂപ, 310 മൊബൈൽ ഫോണുകൾ, 231 ടൂ വീലറുകൾ, ഒരു ഫോർവീലർ എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്.