
ഓപ്പറേഷൻ ശിവശക്തി; നുഴഞ്ഞു കയറാൻ ശ്രമിച്ച 2 ഭീകരരെ വധിച്ച് സുരക്ഷാ സേന
ശ്രീനഗർ: പൂഞ്ച് മേഖലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. ഓപ്പറേഷൻ ശിവശക്തിയുടെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് നിയന്ത്രണ രേഖയ്ക്കു സമീപം ഭീകരരെ വധിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഇന്‍റലിജൻസ് വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ സേനയുടെ നീക്കം. ദേഗ്വാർ സെക്റ്ററിലെ കൽസിയൻ-ഗുൽപൂർ പ്രദേശത്ത് അതിർത്തി കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടോ മൂന്നോ ഭീകരരുടെ സംഘത്തെ ഇന്ത്യൻ സൈന്യം തടഞ്ഞതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.