ഓപ്പറേഷൻ സിന്ദൂർ: ആറ് പാക് വിമാനങ്ങൾ തകർത്തുവെന്ന് നാവിക സേനാ മേധാവി

പാക്കിസ്ഥാന്‍റെ വ്യോമസേനയ്ക്ക് അത് കടുത്ത പ്രഹരമായിരുന്നുവെന്നും എ.പി. സിങ് പറഞ്ഞു.
operation sindoor, india destroys 6 pak jets

മാർഷൽ എ.പി. സിങ്

Updated on

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷൽ എ.പി. സിങ് വെളിപ്പെടുത്തി. ബംഗളൂരുവിൽ പതിനാറാമത് എയർ ചീഫ് മാർഷൻ എൽ എം കാത്രേ ലെക്ചറിൽ പങ്കെടുക്കുന്നതിനിടെയാണ് വെളിപ്പെടുത്തൽ.

പാക്കിസ്ഥാന്‍റെ വ്യോമസേനയ്ക്ക് അത് കടുത്ത പ്രഹരമായിരുന്നുവെന്നും എ.പി. സിങ് പറഞ്ഞു. മേയ് 7ന് ഇന്ത്യ നടത്തിയ ആക്രമണത്തിനു മുൻപും അതിനു ശേഷവുമുള്ള ഉപഗ്രഹ ചിത്രവും അദ്ദേഹം പുറത്തു വിട്ടു. ജാക്കബോബാദിൽ വച്ച് എഫ് 16 ജെറ്റഉകളും ഭോലാരിയിൽ വന്ന് മുന്നറിയിപ്പ് നൽകുന്ന വിമാനവുമാണ് തകർത്തത്.

300 കിലോമീറ്റർ പരിധിയിൽ വച്ചാണ് പാക്കിസ്ഥാന്‍റെ വ്യോമസുരക്ഷാ മുന്നറിയിപ്പ് സംവിധാനത്തോടു കൂടിയ വിമാനം തകർത്തത്.

പാക് ഡിജിഎംഒ സമീപിച്ചതോടെ വെടിനിർത്തൽ പ്രഖ്യാപിച്ച ഇന്ത്യയുടെ തീരുമാനത്തെയും അദ്ദേഹം പിന്തുണച്ചു. അതു ശരിയായ തീരുമാനമായിരുന്നുവെന്ന് സിങ് പറയുന്നു. ഭീകരരെ ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു നമ്മുടെ ലക്ഷ്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com