'സ്കാൽപ് മിസൈലുകൾ, ഹാമർ ബോംബുകൾ'; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ഉപയോഗിച്ച ആയുധങ്ങൾ

റഫേൽ പോലുള്ള നൂതന യുദ്ധ വിമാനങ്ങളിൽ നിന്നാണ് ഇവ പ്രയോഗിക്കാറുള്ളത്
Operation sindoor, scalp missiles and hammer bombs, India's weapons

'സ്കാൽപ് മിസൈലുകൾ, ഹാമർ ബോംബുകൾ'; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ഉപയോഗിച്ച ആയുധങ്ങൾ

Updated on

ന്യൂഡൽഹി: പാക്കിസ്ഥാൻ പിന്തുണയുള്ള 9 ഭീകര ക്യാംപുകളെയാണ് ഇന്ത്യ നിലംപരിശാക്കിയത്. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ക്യാംപുകളെല്ലാം ഇക്കൂട്ടത്തിൽ പെടും. കര, നാവിക, വ്യോമ സേനകൾ ഒരുമിച്ച ഓപ്പറേഷനിൽ ഹൈ- പ്രിസിഷൻ, ലോങ് റേഞ്ച് സ്ട്രൈക് ആയുഘങ്ങളാണ് ഇന്ത്യ ഉപയോഗിച്ചത്. സ്കാൽപ് ക്രൂസ് മിസൈലുകൾ, ഹാമ്മർ പ്രിസിഷൻ ഗൈഡഡ് ബോംബുകൾ, ലോയ്റ്ററിങ് മ്യൂണിഷൻസ് എന്നിവയെല്ലാം അക്കൂട്ടത്തിലുണ്ട്.

സ്കാൽപ് ക്രൂസ് മിസൈൽ

സ്റ്റോം ഷാഡോ (കൊടുങ്കാറ്റിന്‍റെ നിഴൽ) എന്നാണ് സ്കാൽപ് ക്രൂസ് മിസൈലുകളുടെ മറ്റൊരു പേര്. ലോങ് റേഞ്ച് എയർ ലോഞ്ച്ഡ് ക്രൂസ് മിസൈലുകളാണിത്. നിശ്ചിത ലക്ഷ്യത്തിലേക്ക് ആഴത്തിലുള്ള ആക്രമണത്തിനു വേണ്ടിയാണ് ഇവ ഉപയോഗിക്കാറുള്ളത്. യൂറോപ്യൻ പ്രതിരോധ കമ്പനി എംബിഡിഎ യാണ് ഇവയുടെ നിർമാതാക്കൾ. സങ്കീർണമായ നിർമിതികളോ ബങ്കറുകളോ തകർക്കാനായാണ് ഇവ ഉപയോഗിച്ചു വരുന്നത്. 1300 കിലോ ഗ്രാമാണ് ഇവയുടെ ഭാരം. റഫേൽ പോലുള്ള നൂതന യുദ്ധ വിമാനങ്ങളിൽ നിന്നാണ് ഇവ പ്രയോഗിക്കാറുള്ളത്. ഇന്ത്യയ്ക്കു പുറമേ ഇറാഖ്, ലിബിയ, സിറിയ യുക്രൈൻ എന്നീ രാജ്യങ്ങളും സ്കാൽപ് കൈവശം വച്ചിട്ടുണ്ട്.

ഹാമർ ബോംബ്

ഹൈലി അജൈൽ മോഡുലാർ മ്യൂണിഷൻ എക്സ്റ്റൻഡഡ് റേഞ്ച് എന്ന പേരിനെ ചെറുതാക്കിയാണ് ഹാമർ എന്നു വിശേഷിപ്പിച്ചു വരുന്നത്. എയർ- ടു ഗ്രൗണ്ട് പ്രിസിഷൻ ഗൈഡഡ് മിസൈലുകളാണിത്. ഫ്രഞ്ച് പ്രതിരോധ കമ്പനിയായ സാഫ്രാൻ ഇലക്രോണ്ടിക്സ് ആൻഡ് ഡിഫൻസ് ആണ് ഇവയുടെ പിന്നിൽ. ഇടത്തരം റേഞ്ച് ദൗത്യങ്ങൾക്കു വേണ്ടിയാണ് ഇവ ഉപയോഗിക്കാറുണ്ട്. ചലിക്കുന്നതും അല്ലാത്തതുമായ ലക്ഷ്യങ്ങൾ കൃത്യതയോടെ തകർക്കുന്നതിൽ ഇവ ഏറെ മുന്നിലാണ്.

ജിപിഎസ്, ഇൻഫ്രാ റെഡ് ഇമേജിങ്, ലേസർ ടാർജറ്റിങ് തുടങ്ങി അനവധി ഗൈഡൻസ് സിസ്റ്റങ്ങൾ‌ ഇവയിലുണ്ട്. അതു കൊണ്ട് തന്നെ അനവധി തരം ലക്ഷ്യങ്ങളെ ഇവ കൃത്യതയോടെ ഇല്ലാതാക്കും.

ലോയ്റ്ററിങ് മ്യൂണിഷൻസ്

ലക്ഷ്യത്തെ തിരിച്ചറിയാനും നിരീക്ഷിക്കാനും ആക്രമിക്കാനുമായി ഉപയോഗിക്കുന്നവയാണിത്. കാമികേസ് ഡ്രോൺസ് എന്നും അറിയപ്പെടുന്നു. റിമോട്ട് വഴിയും അല്ലാതെയും ഇവ പ്രവർത്തിപ്പിക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com