'ഓപ്പറേഷന്‍ തൃനേത്ര': രാജൗറിൽ തിരിച്ചടിച്ച് സൈന്യം;ഒരു ഭീകരനെ വധിച്ചു

എകെ 56 തോക്കും ഹാന്‍റസ് ഗ്രനേഡും ഉൾപ്പെടെയുളള ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തു.
'ഓപ്പറേഷന്‍ തൃനേത്ര': രാജൗറിൽ തിരിച്ചടിച്ച് സൈന്യം;ഒരു ഭീകരനെ വധിച്ചു
Updated on

ന്യൂഡൽഹി: 5 സൈനികർ വീരമൃത്യു വരിച്ച രാജൗറിൽ സൈന്യത്തിന്‍റെ തിരിച്ചടി. "ഓപ്പറേഷന്‍ തൃനേത്ര"യുടെ ഭാഗമായാണ് സൈന്യത്തിന്‍റെ ആക്രമണം. കാണ്ഠി വനമേഖലയിൽ ഒരു ഭികരരെ വധിച്ചതായും മറ്റൊരു ഭീകരനു പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പ്രദേശത്തു നിന്നും നിരവധി ആയുധങ്ങളും സൈന്യം കണ്ടെത്തിയിട്ടുണ്ട്.

കണ്ഠി വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായുള്ള "ഓപ്പറേഷന്‍ തൃനേത്ര" പുരേഗമിക്കുകയാണ്. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. എകെ 56 തോക്കും ഹാന്‍റസ് ഗ്രനേഡും ഉൾപ്പെടെയുളള ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തു.

ഇന്നലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമിട്ടലിൽ 5 സൈനികർ വീര്യമൃത്യു വരിച്ചിരുന്നു. ഇതേ തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങും കരസേന മേധാവിയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ജമ്മുവിലെത്തി വീര്യമൃത്യു വരിച്ച സൈനികർക്ക് അന്ത്യാജ്ഞലി അർപ്പിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com