ശിശുദിനത്തിൽ സ്കൂൾ കുട്ടികൾക്ക് കേക്കുകൾ വിതരണം ചെയ്യാനൊരുങ്ങി വിജയ് സർക്കാർ; 9.27 കോടി രൂപ അനുവദിച്ചു

സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 61.84 ലക്ഷം വിദ‍്യാർഥികൾക്കാണ് കേക്കുകൾ ലഭിക്കുക
Over 61.84 lakh TN school students to receive cakes on Children's Day

ശിശുദിനത്തിൽ സ്കൂൾ കുട്ടികൾക്ക് കേക്കുകൾ വിതരണം ചെയ്യാനൊരുങ്ങി വിജയ് സർക്കാർ; 9.27 കോടി രൂപ അനുവദിച്ചു

Updated on: 

ചെന്നൈ: ശിശുദിനത്തോട് അനുബന്ധിച്ച് സ്കൂൾ കുട്ടികൾക്ക് കേക്ക് വിതരണം ചെയ്യാനൊരുങ്ങി തമിഴ്നാട് സർക്കാർ. സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 61.84 ലക്ഷം വിദ‍്യാർഥികൾക്കാണ് കേക്കുകൾ ലഭിക്കുക.

ഇതിനായി 9.27 കോടി രൂപ ടിവികെയുടെ നേതൃത്വത്തിലുള്ള വിജയ് സർക്കാർ അനുവദിച്ചിട്ടുണ്ട്. മുഖ‍്യമന്ത്രി സി. ജോസഫ് വിജയ് ഒപ്പിട്ട ആശംസ കാർഡുകളും വിദ‍്യാർഥികൾക്ക് ലഭിക്കും.

മറ്റുതടസങ്ങളില്ലാതെ കേക്കുകളുടെ വിതരണം ഉറപ്പാക്കുന്നതിനായി തമിഴ്നാട് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ടെൻഡറുകൾ ക്ഷണിക്കുകയും നാല് പ്രമുഖ കേക്ക് നിർമാതാക്കളിൽ നിന്നും കേക്കുകൾ ശേഖരിക്കുകയും ചെയ്തു. മയിലാടുതുറൈ, സേലം, തഞ്ചാവൂർ, മധുരൈ, തിരുവണ്ണാമലൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, തിരുപ്പൂർ, നീലഗിരി, ഈറോഡ്, നാമക്കൽ, കരൂർ എന്നിങ്ങനെ 12 ജില്ലകളിലെ ഓരോ വിദ‍്യാർഥികൾക്കും 45 ഗ്രാം വീതം രണ്ട് പാക്കറ്റ് കേക്ക് ലഭിക്കും. മറ്റുജില്ലകളിൽ 45 ഗ്രാം വീതം ഓരോ പാക്കറ്റായിരിക്കും വിതരണം ചെയ്യുക. നവംബർ 14 ശനിയാഴ്ചയാണ് ശിശു ദിനം.