വന്ദേമാതരം വാർഷികം; റാലി നയിക്കാൻ പി.ടി. ഉഷയും

ലോക്ഭവനിൽ ജനുവരി 5,6 തിയതികളിലായി രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്
P T Usha likely to lead rally in Kolkata to commemorate 150 years of Vande Mataram
പി.ടി. ഉഷ
Updated on

കോൽക്കത്ത: വന്ദേമാതരത്തിന്‍റെ നൂറ്റമ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന റാലി പി.ടി. ഉഷ നയിച്ചേക്കും. ലോക്ഭവനിൽ ജനുവരി 5,6 തിയതികളിലായി രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരി 5ന് രബീന്ദ്ര നാഥ ടാഗോറിന്‍റെ വസതിയായിരുന്ന ജൊറാസാങ്കോ താക്കുർബറിയിൽ നിന്ന് അഖണ്ഡ ജ്യോതി തെളിയിക്കും.

പിറ്റേ ദിവസം അഖണ്ഡ ജ്യോതിയുമായി വിക്റ്റോറിയ മെമ്മോറിയൽ ഹാളിലേക്കു നടത്തുന്ന റാലി പി.ടി. ഉഷ നയിച്ചേക്കുമെന്നും സൂചനയുണ്ട്.

ശ്രേയ ഘോഷാൽ, സോനു നിഗം, അർജിത് സിങ്, കൈലാഷ് ഖേർ, ഉഷ ഉതുപ്പ്, ശങ്കർ മഹാദേവൻ, കവിത കൃഷ്ണമൂർത്തി എന്നിവർ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com