ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് പാക് നയതന്ത്രജ്ഞൻ; വ്യോമസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി മോദി

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ തിരിച്ചടിക്കാനൊരുങ്ങുന്നുവെന്ന് പാക്കിസ്ഥാന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്
pak diplomat says will use atomic weapons against India IAF chief meets PM Modi

പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തുന്നു.

Updated on

ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരേ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്നും പൂർണ ശക്തി ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും റഷ്യയിലെ പാക് നയതന്ത്രഞ്ജൻ മുഹമ്മദ് ഖാലിദ് ജമാലി. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ തിരിച്ചടിക്കാനൊരുങ്ങുന്നുവെന്ന് പാക്കിസ്ഥാന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ പ്രകോപിപ്പിച്ചാൽ പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും പ്രയോഗിക്കാൻ തയാറാണെന്നാണ് ജമാലി റഷ്യൻ മാധ്യമങ്ങളോട് പറഞ്ഞത്. ന്ത്യൻ മാധ്യമങ്ങളെയും അദ്ദേഹം വിമർശിച്ചു.

പഹൽഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യോമസേനാ മേധാവി മാർഷൽ എ.പി. സിങ്ങും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. മുൻപ് സൈനിക മേധാവികളുമായി മോദി സംസാരിച്ചിരുന്നു. അതിന്‍റെ തുടർച്ചയായാണ് കൂടിക്കാഴ്ച.

പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. അതിനു പിന്നാലെ പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതികൾ വിലക്കുകയും പ്രവിശ്യകളിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമപാതയും അടച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com