പിഎഫിൽ മാതാപിതാക്കൾ എക്കാലത്തും നോമിനിയായിരിക്കില്ല: സുപ്രീം കോടതി

ജീവനക്കാരന്‍ വിവാഹിതനാകുന്നതോടെ മാതാപിതാക്കളുടെ നാമനിർദേശം അസാധുവാകുമെന്ന് പരമോന്നത കോടതി വ്യക്തമാക്കി.
Parents will not always be nominees in PF: Supreme Court

പിഎഫിൽ മാതാപിതാക്കൾ എക്കാലത്തും നോമിനിയായിരിക്കില്ല: സുപ്രീം കോടതി

file image

Updated on

ന്യൂഡല്‍ഹി: ജനറല്‍ പ്രൊവിഡന്‍റ് ഫണ്ടില്‍ മാതാപിതാക്കൾ എക്കാലത്തും നോമിനിയായിരിക്കില്ലെന്ന് സുപ്രീം കോടതി. ജീവനക്കാരന്‍ വിവാഹിതനാകുന്നതോടെ മാതാപിതാക്കളുടെ നാമനിർദേശം അസാധുവാകുമെന്ന് പരമോന്നത കോടതി വ്യക്തമാക്കി. ഡിഫന്‍സ് അക്കൗണ്ട്സ് വകുപ്പിലെ പരേതനായ ജീവനക്കാരന്‍റെ പിഎഫിലെ തുക ഭാര്യയ്ക്കും അമ്മയ്ക്കും തുല്യമായി വീതിച്ചുനൽകാൻ ഉത്തരവിട്ടുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. 2000ൽ ജീവനക്കാരന്‍ ജോലിക്കുചേര്‍ന്നപ്പോൾ അമ്മ ആയിരുന്നു ആനുകൂല്യങ്ങളിലെയും ഇൻഷ്വറൻസിലെയും നോമിനി.

2003ല്‍ വിവാഹിതനായപ്പോള്‍ കേന്ദ്ര ജീവനക്കാര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്, ഗ്രാറ്റുവിറ്റി എന്നിവയില്‍ നിന്ന് അമ്മയുടെ പേരുമാറ്റി ഭാര്യയെ നോമിനിയാക്കി. പക്ഷേ, പിഎഫിലെ നോമിനിയെ മാറ്റിയിരുന്നില്ല.

2021 ല്‍ ജീവനക്കാരന്‍ മരിച്ചതോടെ തര്‍ക്കം ഉടലെടുത്തു. തുടർന്ന് ഭാര്യയ്ക്കും അമ്മയ്ക്കും പിഎഫ് തുക തുല്യമായി പകുത്തു നല്‍കാൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചു. എന്നാല്‍, അമ്മയുടെ പേര് നോമിനിയില്‍നിന്ന് മാറ്റിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഭാര്യക്ക് പിഎഫ് നല്‍കാനാവില്ലെന്ന് ഉത്തരവിട്ടു. ഇതു തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നടപടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com