മഴയിൽ ഡൽഹി വിമാനത്താവളത്തിന്‍റെ താത്കാലിക മേൽക്കൂര തകർന്നു വീണു|Video

വെള്ളത്തിന്‍റെ ഭാരം താങ്ങാനാകാതെ വന്നതോടെയാണ് മേൽക്കൂര തകർന്നത്.
part of roof collapsed at Delhi airport due to rain

മഴയിൽ ഡൽഹി വിമാനത്താവളത്തിന്‍റെ താത്കാലിക മേൽക്കൂര തകർന്നു വീണു

Updated on

ന്യൂഡൽഹി: കനത്ത മഴയിൽ ഡൽ‌ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഭാഗമായുള്ള കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണു. വെള്ളത്തിന്‍റെ ഭാരം താങ്ങാനാകാതെ വന്നതോടെയാണ് മേൽക്കൂര തകർന്നത്. ഡൽഹിയിൽ കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. ഞായറാഴ്ചയാണ് സംഭവം. താത്കാലിക മേൽക്കൂരയുടെ ഭാഗമാണ് മഴയത്ത് പിളർന്നു പോയത്.

കനത്ത മഴയും ഇടിമിന്നലും മൂലം 17 അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ 49 വിമാനങ്ങൾ ഡൽഹിയിൽ വഴി തിരിച്ചു വിട്ടു. ഞായറാഴ്ച വരെ 81.2 എം.എം. മഴയാണ് ഡൽഹിയിൽ പ്രതീക്ഷിക്കുന്നത്.

മണിക്കൂറിൽ 82 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു.

ഇതേ തുടർന്നാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. തലസ്ഥാനത്ത് കാലാവസ്ഥാ താരതമ്യേന ഭേദപ്പെട്ടെങ്കിലും ഇപ്പോഴും ആകാശം പൂർണമായും തെളിഞ്ഞിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com