പാസ്പോർട്ട് പൗരത്വ രേഖയല്ല; വ്യക്തത വരുത്തി വിദേശകാര്യ മന്ത്രാലയം

അന്താരാഷ്‌ട്ര യാത്രകൾ സുഗമമാക്കുന്നതിനായി സർക്കാർ നൽകുന്ന പ്രാഥമിക രേഖ മാത്രമാണ് പാസ്പോർട്ട്.
Passport is not a citizenship document; Ministry of External Affairs clarifies

പാസ്പോർട്ട് പൗരത്വ രേഖയല്ല; വ്യക്തത വരുത്തി വിദേശകാര്യ മന്ത്രാലയം

Representative image

Updated on

ന്യൂഡൽഹി: പാസ്പോർട്ടുമായി ബന്ധപ്പെട്ട സംശയങ്ങളിൽ വ്യക്തത വരുത്തി വിനേദശകാര്യ മന്ത്രാലയം. ഇന്ത്യൻ പാസ്പോർട്ട് യാത്രാ രേഖ മാത്രമാണെന്നും ഒരിക്കലും പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. അന്താരാഷ്‌ട്ര യാത്രകൾ സുഗമമാക്കുന്നതിനായി സർക്കാർ നൽകുന്ന പ്രാഥമിക രേഖ മാത്രമാണ് പാസ്പോർട്ട്.

അതൊരിക്കലും വ്യക്തികളുടെ സ്വന്തം ഉടമസ്ഥതയിലുള്ളതല്ലെന്നും സർക്കാരിന്‍റെ സ്വത്താണെന്നും സർക്കാർ ആവശ്യപ്പെടുമ്പോൾ തിരികെ നൽകാൻ ജനങ്ങൾ ബാധ്യസ്ഥരാണെന്നും മന്ത്രാലയം വിശദമാക്കിയിട്ടുണ്ട്. പാസ്പോർട്ട് സേവാ ദിനത്തിലാണ് കേന്ദ്രം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

അതേ സമയം എന്താണ് പൗരത്വ രേഖ എന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്. എസ്ഐആറുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടെ ആധാർ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്ന് സുപ്രീം കോടതി പരാമർശിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com